ബെം​ഗളുരു കലാപ കേസ്; ഒരു എസ്ഡിപിഐ പ്രവർത്തകനെക്കൂടി അറസ്റ്റ് ചെയ്ത് എൻഐഎ

ബെം​ഗളുരു; 4 പേരുടെ മരണത്തിനിടയാക്കിയ ബെം​ഗളുരു കലാപ കേസിൽ ഒരു എസ്ഡിപിഐ പ്രവർത്തകനെക്കൂടി അറസ്റ്റ് ചെയ്ത് എൻഐഎ.

ഡിജെ ഹള്ളി പോലീസ് സ്റ്റേഷൻ തീവയ്പ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തബ്രേസാണ് (35) അറസ്റ്റിലായത്. കഴിഞ്ഞ 2020 ഓ​ഗസ്റ്റ് 11ന് ഡിജെ ഹള്ളി , കെജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധികളിലായി നടന്ന കലാപത്തിൽ 68 എഫ്ഐആറുകളാണ് ഇട്ടത്.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

യുഎപിഎ ചുമത്തിയ കേസിലാണ് ഇപ്പോൾ എസ്ഡിപിഐ പ്രവർത്തകനെ പിടികൂടിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ ആയ 109 പേരാണ് പ്രതിസ്ഥാനത്തുള്ളവർ.

വിവാദ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അക്രമം നടത്തിയത്. 142 വാഹനങ്ങളാണ് പ്രതികൾ തീവച്ച് നശിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts