നഗരത്തിൽ ഏതാനും ദിവസങ്ങൾ കൂടി കനത്ത മഴക്ക് സാധ്യത;13 ജില്ലകളിൽ യെല്ലോ അലർട്ട്.

ബെംഗളൂരു : ഈ മാസം 26 വരെ നഗരത്തിൽ കനത്ത മഴക്ക് സാധ്യത.

25-26 തീയതികളിൽ ഇടിയോട് കൂടിയ കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ ഉണ്ടായ മഴയിൽ വിദ്യാരണ്യപുരയിൽ 64 സെൻ്റീമീറ്ററും ദൊഡ്ഡബൊമ്മ സാന്ദ്രയിൽ 60.5 സെൻ്റീ മീറ്ററും മഴ ലഭിച്ചു.

യെശ്വന്ത് പുര, ഹെബ്ബാൾ, ബിലേക്കഹള്ളി, ബി.ടി.എം ലേ ഔട്ട്, കോറമംഗല എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചു.

  ആരാധകർ അതിരുവിടുന്നു; പാലഭിഷേകവും ആർപ്പുവിളികളും ഇനി ഓർമ്മ; തിയേറ്റർ ഫാൻസ് ഷോകൾ നിർത്തുന്നു

നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ഔദ്യോഗിക വസതിക്ക് സമീപം മരം കടപുഴകി.

മന്ത്രി മുരുകേഷ് നിറാനിയുടെ ഔദ്യോഗിക വസതിക്ക് സമീപവും ബി.ബി.എം.പി. ഹെഡ് ഓഫീസിന് സമീപവും വൻ വെള്ളക്കെട്ട് രൂപപ്പെട്ടു.

അതേ സമയം സംസ്ഥാനത്തെ മറ്റ് 5 തെക്കൻ ജില്ലകളിലും കനത്ത മഴ തുടരും.13 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും 'പഞ്ചർ മാഫിയ'; ഈ റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കുക ആണി വിതറിയട്ടുണ്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
[masterslider id="10"]

Related posts

Click Here to Follow Us