എസ്ഡിപിഐ 100 സീറ്റിൽ മത്സരിക്കും

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കാന്‍ ഒരുങ്ങി എസ്.ഡി.പി.ഐ. പാര്‍ട്ടി കര്‍ണാടക ജനറല്‍ സെക്രട്ടറിയും തെരഞ്ഞെടുപ്പ് ഇന്‍ ചാര്‍ജുമായ അഫ്‌സാര്‍ കുഡ്‌ലികരെയാണ് പ്രഖ്യാപനം നടത്തിയത്. 19 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ സാന്നിധ്യമാണ് എസ്.ഡി.പി.ഐ. ഏറെ കോളിളക്കം സൃഷ്ടിച്ച ഹിജാബ് കേസടക്കം മുസ്‌ലിം വിഷയങ്ങളില്‍ സജീവമായി ഇടപെട്ട പാര്‍ട്ടി കൂടിയാണ്. അതുകൊണ്ടു തന്നെ എസ്.ഡി.പി.ഐ സജീവമായി മത്സരരംഗത്തെത്തുന്നത് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസിനും ജെ.ഡി.എസിനും വലിയ തിരിച്ചടിയാകും. ഇതോടൊപ്പം അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ…

Read More

24 മണിക്കൂറിനുള്ളിൽ അഞ്ച് പിഎഫ്ഐ നേതാക്കളെ വിട്ടയക്കണമെന്ന് എസ്ഡിപിഐ

ബെംഗളൂരു: ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ് നിയമവിരുദ്ധമാണെന്ന് വിശേഷിപ്പിച്ച സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) അഞ്ച് പോപ്പുലർ ഫ്രണ്ട് ഇന്ത്യ (പിഎഫ്ഐ) നേതാക്കളെ 24 മണിക്കൂറിനുള്ളിൽ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു, പരാജയപ്പെട്ടാൽ ജനാധിപത്യ പോരാട്ടം ആരംഭിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. എൻഐഎ ചാരന്മാർ ചോദിച്ചപ്പോൾ വാറണ്ട് കാണിക്കുകയും അത് പിഎഫ്ഐ ഓഫീസ് റെയ്ഡ് ചെയ്തതിനെക്കുറിച്ചാണെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അബൂബക്കർ കുലായി പറഞ്ഞു,. എന്നാൽ ഇവർ വാതിൽ തകർത്ത് അകത്തുകടക്കുകയും ഗ്ലാസും തകർത്തു എന്നുമാണ് ആരോപണം. എൻഐഎ ഓഫീസ് പരിശോധിക്കാനുണ്ടെന്ന് പറഞ്ഞതായും,…

Read More

പോലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം, എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: പോലീസിനെ  അധിക്ഷേപിച്ച്‌ മുദ്രാവാക്യം വിളിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെ അധിക്ഷേപിച്ച്‌ പരസ്യമായി മുദ്രാവാക്യം വിളിച്ച 9 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഡി.പി.ഐ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയില്‍ ബൈക്കില്‍ ഇരുന്നാണ് ഇവര്‍ മലയാളത്തില്‍ അശ്ലീലവര്‍ഷം നടത്തിയത്. പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചത് കൂടാതെ ആര്‍.എസ്.എസിനെതിരെയും മുദ്രാവാക്യം വിളിക്കുന്നുണ്ട്. പിടിയിലായവരെല്ലാം കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളിലുള്ളവരാണ്. ഇവര്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഒന്‍പത് പേര്‍ കൂടി ഇനിയും അറസ്റ്റിലാകാനുണ്ടെന്ന് മംഗളൂരു കങ്കനാടി പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലില്‍…

Read More

ഹിജാബ്, ഹലാൽ വിവാദങ്ങൾ സൃഷ്‌ടിച്ച സംഘടനകൾ നിരോധിക്കണമെന്ന് കോൺഗ്രസ്‌

ബെംഗളൂരു: ഹിജാബ്, ഹലാല്‍ വിവാദങ്ങൾ സൃഷ്ടിച്ച പശ്ചാത്തലത്തില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെ സംസ്ഥാനത്തു നിന്നും നിരോധിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിന്റെ കര്‍ണാടക ഘടകം. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കര്‍ണാടക എം എല്‍ എ മാര്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഹിജാബ്, ഹലാല്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് സംഘടനകളാണെന്നും എം എല്‍ എമാരുടെ നിവേദനത്തില്‍ ആരോപിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

Read More

എസ്ഡിപിഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ് ; മൂന്ന് പ്രതികൾക്ക് ജാമ്യം

ബെംഗളൂരു : 2021 ഡിസംബർ 18ന് വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികൾക്ക് ജനുവരി 13 വ്യാഴാഴ്ച കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. . ജാമ്യം ലഭിച്ച പ്രതികളിലൊരാൾ ആംബുലൻസ് ഡ്രൈവർ, കേസിലെ പ്രധാന പ്രതികളിൽ ചിലരെ ആംബുലൻസിൽ കയറ്റി രക്ഷപ്പെടാൻ സഹായിച്ചത് ഇയാളാണ്. മറ്റ് രണ്ടുപേരിൽ ഒരാൾ മുഖ്യപ്രതികളിൽ ചിലർക്ക് തൃശൂരിലെ ഭാര്യയുടെ വീട്ടിൽ അഭയം നൽകിയെന്നും മറ്റൊരാൾ അവർക്ക് ഭക്ഷണം നൽകിയെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ജാമ്യം ലഭിക്കാവുന്ന കുറ്റമായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി)…

Read More

ബെം​ഗളുരു കലാപ കേസ്; ഒരു എസ്ഡിപിഐ പ്രവർത്തകനെക്കൂടി അറസ്റ്റ് ചെയ്ത് എൻഐഎ

ബെം​ഗളുരു; 4 പേരുടെ മരണത്തിനിടയാക്കിയ ബെം​ഗളുരു കലാപ കേസിൽ ഒരു എസ്ഡിപിഐ പ്രവർത്തകനെക്കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. ഡിജെ ഹള്ളി പോലീസ് സ്റ്റേഷൻ തീവയ്പ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തബ്രേസാണ് (35) അറസ്റ്റിലായത്. കഴിഞ്ഞ 2020 ഓ​ഗസ്റ്റ് 11ന് ഡിജെ ഹള്ളി , കെജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധികളിലായി നടന്ന കലാപത്തിൽ 68 എഫ്ഐആറുകളാണ് ഇട്ടത്. യുഎപിഎ ചുമത്തിയ കേസിലാണ് ഇപ്പോൾ എസ്ഡിപിഐ പ്രവർത്തകനെ പിടികൂടിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ ആയ 109 പേരാണ് പ്രതിസ്ഥാനത്തുള്ളവർ. വിവാദ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അക്രമം…

Read More
Click Here to Follow Us