ബെംഗലൂരു : ഐ പി എല്‍ എന്ന് പറഞ്ഞാല്‍ പൊതുവേ ബാറ്റ്സ്മാന്മാരുടെ പ്രകടനങ്ങള്‍ക്കാണ് മുന്‍ തൂക്കം … എന്നാല്‍ ബൌളര്‍മാരുടെ കഴിവ് എന്താണെന്ന് ഈ സീസണില്‍ ഹൈദരാബാദ് പോലുള്ള ടീമുകള്‍ തെളിയിച്ചു തന്നു ..പ്രഗല്‍ഭരായ ഒരു കൂട്ടം ബാറ്റ്സ്മാന്മാരും , ഓള്‍ റൌണ്ടര്‍മാരും ഉണ്ടെങ്കിലും പേരിനും പോലും ഒരു ലോകോത്തര ബൌളറുടെ സാന്നിധ്യമില്ലായ്മ തന്നെയാണ് ബെംഗലൂരുവിന്റെ പരാജയകാരണമെന്നു അടിവരയിട്ടു പറയാം …
കോഹ്ലിയടക്കമുള്ള മുന്‍നിര ബാറ്റ്സ്മാന്മാരുടെ മികവില്‍ 4 വിക്കറ്റിനു 175 റണ്‍സ് എന്ന പൊരുതാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയെങ്കിലും , ബൌളര്‍മാരുടെ പരാജയവും , ഫീല്‍ഡിംഗിലെ പിഴവുകളുകൊണ്ട് അവര്‍ അര്‍ഹിക്കുന്ന പരാജയമേറ്റ് വാങ്ങുകയായിരുന്നു …കൊല്‍ക്കട്ടയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ക്രിസ് ലിന്‍, സുനില്‍ നരേയ്ന്‍ എന്നിവര്‍ മികച്ച തുടക്കം നല്‍കിയപ്പോള്‍ തുടര്‍ന്നെത്തിയ റോബിന്‍ ഉത്തപ്പയും മികച്ച രീതിയില്‍ ബാറ്റു വീശി ..
സ്കോര്‍ ,ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ 4 വിക്കറ്റിനു 175.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 19.1 ഓവറില്‍ 4 നു 176
ആര്‍ സി ബി നിരയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി 44 പന്തില്‍ 68 ഉം , മക്കല്ലം 28 പന്തില്‍ 38 റണ്‍സും അടിച്ചു കൂട്ടി …. കൊല്‍ക്കട്ടയുടെ ബോളിംഗ് നിരയില്‍ ആന്ദ്രെ റസല്‍ മൂന്ന്‍ വിക്കറ്റ് നേടി ….
മറുപടി ബാറ്റിംഗില്‍ ആക്രമിച്ചു കളി തുടങ്ങിയ കൊല്‍ക്കത്ത ബാറ്റ്സ്മാന്‍ ക്രിസ് ലിന്നിനെ 7 ല്‍ നില്‍ക്കുമ്പോള്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടതിനു കനത്ത വില നല്‍കേണ്ടി വന്നു …ലിന്‍ നേടിയ അര്‍ദ്ധ സെഞ്ചുറി അവരുടെ വിജയത്തില്‍ നിര്‍ണ്ണായകമായി .
ഇതോടെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേയ്ക്ക് ബാംഗ്ലൂര്‍ പിന്തള്ളപ്പെട്ടു .ഇനിയുള്ള മത്സരങ്ങളില്‍ ഭൂരിഭാഗവും ജയിച്ചാല്‍ മാത്രമേ പ്ലേ ഓഫിനു സാധ്യത നിലനിക്കുന്നുള്ളൂ …