ജഗ്ഗേഷിന്റെ സിനിമകൾ പ്രദർശിപ്പിക്കുന്നതിന് എതിരെ കോണ്‍ഗ്രസ്‌.

ബെംഗളൂരു : യശ്വന്ത്പുര മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും നടനുമായ ജഗ്ഗേഷിന്റെ സിനിമകൾ പ്രദർശിപ്പിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു.

ജഗ്ഗേഷ് അഭിനയിച്ച സിനിമകളും ദൂരദർശൻ പരിപാടികളും പ്രദർശിപ്പിക്കരുതെന്ന് എതിർസ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ എസ്.ടി.സോമശേഖർ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർക്കു നൽകിയ പരാതിയിൽ പറയുന്നു.

  ധർമസ്ഥല കേസ്: കുഴിയെടുക്കാൻ എത്തിയ തൊഴിലാളികൾക്കും മണ്ണുമാന്തി യന്ത്രത്തിനും പ്രതിഫലം നൽകിയില്ലെന്ന് പരാതി

ദൂർദർശനിലും സ്വകാര്യ ചാനലുകളിലും ജഗ്ഗേഷ് റിയാലിറ്റി ഷോകളിലും മറ്റും അഭിനയിക്കുന്നതു തുടരുകയാണ്. ഇത്തരം പരിപാടികൾ നേരിട്ടോ അല്ലാതെയോ വോട്ടർമാരെ സ്വാധീനിച്ചേക്കാമെന്നും പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us