ഇന്ത്യയെ നിരീക്ഷിക്കാന്‍ വമ്പന്‍ ബഹിരാകാശ പദ്ധതിയുമായി പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: ഇന്ത്യയെ കൂടുതൽ ശക്തമായും കാര്യക്ഷമമായും നിരീക്ഷിക്കുന്നതിനായി പാക്കിസ്ഥാൻ പുതിയ ബഹിരാകാശ പദ്ധതിക്ക് രൂപം നൽകുന്നു. ബഹിരാകാശ ഗവേഷണ രംഗത്ത് സ്വയം പര്യാപ്തരാവുക എന്ന ലക്ഷ്യവും ഇതിനോടോപ്പമുണ്ട്. പാക്കിസ്ഥാന്‍ ദിനപത്രമായ ‘ഡോൺ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പദ്ധതിയ്ക്കായി അടുത്ത സാമ്പത്തിക വർഷത്തിൽ 470 കോടി രൂപയാണ് പാക്കിസ്ഥാന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ സ്പേസ് ആൻഡ് അപ്പർ അറ്റ്മോസ്ഫിയർ റിസേർച്ച് ഓർഗനൈസേഷനായി (സ്പാർക്കോ) നീക്കിവച്ചിരിക്കുന്നത്. ഇതിൽ 255 കോടി രൂപയും പുതിയ മൂന്നു ബഹിരാകാശ ഗവേഷണ പദ്ധതികൾക്കായാണ് ഉപയോഗിക്കുകയെന്നും ‘ഡോൺ’ റിപ്പോർട്ട് ചെയ്യുന്നു.

  വിമർശനങ്ങൾ ആകാം, വ്യാജ പ്രചാരണം വേണ്ട: യാഷിന്റെ 'ടോക്സിക്കിന്' പിന്തുണയുമായി ബെംഗളൂരു കോടതി

പാക്കിസ്ഥാൻ മൾട്ടി–മിഷൻ സാറ്റലൈറ്റ് (പാക്സാറ്റ്–എംഎം1) ആണ് കൂട്ടത്തിലെ ബൃഹത്തായ പദ്ധതി. ഇതിനു മാത്രം ഏതാണ്ട് 135 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കറാച്ചി, ലഹോർ, ഇസ്‌ലാമാബാദ് എന്നിവിടങ്ങളിൽ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കുന്നതിന് 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

കറാച്ചിയിൽ ആരംഭിക്കുന്ന സ്പെയ്സ് ആപ്ലിക്കേഷൻ റിസർച്ച് സെന്ററാണ് മൂന്നാമത്തെ പദ്ധതി. ഇതിനായി ഏതാണ്ട് 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സൈനിക, സൈനികേതര ആവശ്യങ്ങൾക്കായി വിദേശ നിര്‍മ്മിത കൃത്രിമോപഗ്രങ്ങളെയാണ് പാക്കിസ്ഥാന്‍ കൂടുതലായും ആശ്രയിക്കുന്നത്. ഇത് അവസാനിപ്പിക്കുകയെന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ടെന്നാണ് ഡോണ്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
[masterslider id="10"]

Related posts