ചെന്നൈക്കു വിജയം, പെനാൽറ്റി നഷ്ടപ്പെടുത്തി ബെൽഫോർട്ട്

ജംഷഡ്‌പൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് ചെന്നൈ ഇന്ത്യൻ സൂപ്പർ ലീഗിൽ മുന്നേറുന്നു. ജയത്തോടെ 16 പോയിന്റുമായി ചെന്നൈയിൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ജംഷഡ്‌പൂരിന്റെ സ്വന്തം ഗ്രൗണ്ടിലെ രണ്ടാമത്തെ പരാജയം കൂടിയാണ് ഇത്.

ജംഷഡ്‌പൂരിന്റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ബെൽഫോർട്ടിന്റെ മികച്ചൊരു ഷോട്ട് നല്ലൊരു സേവിലൂടെ കരൺജിത് രക്ഷപെടുത്തിയില്ലായിരുന്നെങ്കിൽ ജംഷഡ്‌പൂർ ലീഡ് നെടുമായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ചെന്നൈയിന്റെ ബിക്രംജിത് സിങ് പരിക്കേറ്റതോടെ ആദ്യ മിനിറ്റുകളിൽ തന്നെ ചെന്നൈയിന് സബ്സ്റ്റിട്യൂഷൻ നടത്തേണ്ടിയും വന്നു. തുടർന്ന് പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്ന ചെന്നൈയിൻ സുബ്രത പോളിനെ പരീക്ഷിച്ചെങ്കിലും ഗോൾ നേടാനായില്ല.

  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ

ആദ്യ പകുതി അവസാനിക്കാനിരിക്കെയാണ് ജെജെയുടെ പെനാൽറ്റിയിലൂടെ ചെന്നൈയിൻ മുൻപിലെത്തിയത്. ജെജെയുടെ ഐ.എസ്.എല്ലിലെ നാലാമത്തെ ഗോളായിരുന്നു ഇത്. പെനാൽറ്റി ബോക്സിൽ മെഹ്താബ് ഹുസൈൻ പന്ത് കൈകൊണ്ട് തൊട്ടതിനാണ് റഫറി പെനാൽറ്റി വിളിച്ചത്.

ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ഗോൾ മടക്കാൻ ജംഷഡ്‌പൂരിന് അവസരം ലഭിച്ചെങ്കിലും ജംഷഡ്‌പൂരിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കാൻ ബെൽഫോർട്ടിനായില്ല. കരൺജിത്തിന്റെ മികച്ച സേവ് ആണ് സമനില പിടിക്കുന്നതിൽ നിന്ന് ജംഷഡ്‌പൂരിനെ തടഞ്ഞത്. ബികേഷ് ജൈറുവിനെ പെനാൽറ്റി ബോക്സിൽ വെച്ച് ചെന്നൈയിൻ ക്യാപ്റ്റൻ ഹെൻറിക്‌ സെറെനോ ഫൗൾ ചെയ്തതിനാണ് ജംഷഡ്‌പൂരിന് അനുകൂലമായി റഫറി പെനാൽറ്റി വിളിച്ചത്. പെനാൽറ്റിക്കെതിരെ റഫറിയോട് തർക്കിച്ചതിന് സീസണിലെ നാലാമത്തെ മഞ്ഞ കാർഡ് കണ്ട ചെന്നൈയിൻ ക്യാപ്റ്റൻ സെറെനോക്ക് വിലക്ക് കാരണം അടുത്ത മത്സരം നഷ്ട്ടമാകും.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

തുടർന്ന് രണ്ടാം പകുതിയിൽ ചെന്നൈയിൻ കോച്ച് ജോൺ ഗ്രിഗറിയെ റഫറി ചുവപ്പ് കാർഡ് കാണിച്ച് ഗാലറിയിലേക്ക് പറഞ്ഞയച്ചതും മത്സരത്തിന്റെ തീവ്രത കൂട്ടി.

തുടർന്ന് സ്റ്റീവ് കോപ്പൽ ബെൽഫോർട്ടിനും ബികെക്കും പകരം അസൂക്കയെയും സമീഗ് ദൗതിയെയും ഇറക്കി ആക്രമണം ശക്തമാക്കിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. ജംഷഡ്‌പൂരിന്റെ എല്ലാം ആക്രമണങ്ങളും ഫലപ്രദമായി ചെന്നൈയിൻ പ്രതിരോധിച്ചതോടെ മത്സരത്തിൽ ചെന്നൈയിൻ വിലപ്പെട്ട 3 പോയിന്റ് നേടുകയായിരുന്നു

നാളത്തെ മത്സരത്തിൽ മുബൈ എഫ് സി ഡൽഹി ഡൈനാമോസിനെ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us