പുതുവർഷ രാവിൽ നിങ്ങളെ കൊള്ളയടിക്കാൻ തയ്യാറായി നമ്മ മെട്രോയും; എവിടേക്ക് യാത്ര ചെയ്താലും കുറഞ്ഞ നിരക്ക് 50 രൂപ!

ബെംഗളൂരു : പുതുവർഷം ആഘോഷിക്കാൻ എത്തുന്നവർക്കായി 31നു രാത്രി നടത്തുന്ന അധിക സർവീസുകൾക്ക് 50 രൂപ നിരക്കുമായി നമ്മ മെട്രോ. രാത്രി 11 മുതൽ രണ്ടുവരെ എംജി റോഡ്, ട്രിനിറ്റി, കബൺപാർക്ക് മെട്രോ സ്റ്റേഷനിൽനിന്ന് എവിടേക്കുപോയാലും 50 രൂപയാകും ഈടാക്കുക. ഈ സമയത്തെ വൻതിരക്കിൽ വളരെ വേഗം ടിക്കറ്റ് നൽകുന്നതിനുവേണ്ടിയാണിത്.

അതേസമയം സ്മാർട് കാർഡ് ഉപയോഗിക്കുന്നവർക്ക് ഈ സമയത്തും നിരക്കിളവോടെ യാത്രചെയ്യാം. നമ്മ മെട്രോ ഒന്നാംഘട്ടത്തിൽ പൂർണതോതിൽ മെട്രോ സർവീസ് തുടങ്ങിയശേഷമുള്ള ആദ്യ പുതുവർഷമാണിത്. കഴിഞ്ഞ പുതുവർഷദിനത്തിൽ രാത്രി 11 മുതൽ രണ്ടുവരെ 35,000 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. ഇത്തവണ 42.3 കിലോമീറ്ററിൽ നഗരത്തിന്റെ നാനാഭാഗങ്ങളിലേക്കും മെട്രോ സർവീസുള്ളതിനാൽ വൻ തിരക്കാണു പ്രതീക്ഷിക്കുന്നത്. 50 രൂപ നിരക്കു നിശ്ചയിക്കുന്നതു ദൂരയാത്രക്കാരെ ബാധിക്കില്ല.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

അതേസമയം 10–20 രൂപ നിരക്കുള്ള ഇന്ദിരാനഗർ, മജസ്റ്റിക് സ്റ്റേഷനുകളിലേക്കു പോകുന്നവർക്കു 30 രൂപയോളം അധികം നൽകേണ്ടിവരും. എന്നാൽ ഈ സമയത്ത് ഓട്ടോ, കാബ് എന്നിവ വിളിക്കാൻ ഇതിലുമധികം കാശു മുടക്കേണ്ടിവരുമെന്നതിനാൽ 50 രൂപ നിരക്ക് അമിതമല്ലെന്ന നിലപാടിലാണു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
[masterslider id="10"]

Related posts