പ്രതിശ്രുത വരനായ യുവനടന്‍ ശീതള പാനീയത്തിൽ മയക്കു മരുന്ന് നൽകി ബോധരഹിതയാക്കിയതിന് ശേഷം പീഡിപ്പിച്ചു എന്ന പരാതിയുമായി യുവതി രംഗത്ത്;

ബംഗളൂരു: പ്രമുഖ യുവനടൻ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. കന്നഡ നടൻ സുബ്രഹ്മണ്യനാണ് പീഡനക്കേസിൽ കുരുങ്ങിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാമ് ബെംഗളൂരു സ്വദേശിനിയായ 23കാരി പരാതി നൽകിയിരിക്കുന്നത്. ശീതള പാനീയത്തിൽ മയക്കു മരുന്ന് നൽകി ബോധരഹിതയാക്കിയാണ് തന്നെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പെൺകുട്ടി ഉന്നയിച്ചിട്ടുണ്ട്.

അതേസമയം യുവതിയും നടനുമായുള്ള വിവാഹം വീട്ടുകാർ നിശ്ചയിച്ചിരുന്നു. എന്നാൽ പതുക്കേ നടൻ യുവതിയെ അവഗണിച്ച് തുടങ്ങിയതോടെയാണ് പരാതിയുമായി യുവതി രംഗത്തെത്താൻ കാരണമായത്. വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോഴെല്ലാം തന്റെ പുതിയ ചിത്രമായ ഹൊമ്പനയുടെ റിലീംസിംഗിന് ശേഷം വിവാഹം നടത്തിയാൽ മതിയെന്ന് നടൻ വാശി പിടിച്ചു. എന്നാൽ സിനിമ റിലീസ് ചെയ്തതിന് ശേഷവും വിവാഹം നീട്ടി വയ്ക്കാൻ സുബ്രഹ്മണ്യ ആവശ്യപ്പെട്ടു.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

പിന്നീട് തന്നെ അവഗണിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ നവംബർ ഒന്നിന് സഹോദരിയുടെ വീട്ടിൽ നടക്കുന്ന പാർട്ടിക്ക് സുബ്രഹ്മണ്യ പെൺകുട്ടിയെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി. തുടർന്ന് അവിടെവെച്ച് ശീതള പാനീയം നൽകി മയക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. വിവാഹം നിശ്ചയിച്ചിരുന്നതിനാൽ പരാതി നൽകാൻ ആദ്യം യുവതി തയ്യാറായില്ല, എന്നാൽ നടൻ അവഗണിക്കാൻ തുടങ്ങിയതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

ബസനഗുഡി വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിട്ടുള്ളത്. സുബ്രഹ്മണ്യ നിലവിൽ ഒളിവിലാണ്. ഇയാൾക്കായി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
[masterslider id="10"]

Related posts