ഡൈനാമോസിനെ തകർത്ത് മുബൈ എഫ്‌ സി

ഐഎസ്എലില്‍ തോല്‍വിയില്‍ നിന്ന് മോചനമില്ലാതെ ഡല്‍ഹി ഡൈനാമോസ്. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് മുംബൈ സിറ്റി എഫ്സി ഇന്നത്തെ മത്സരം സ്വന്തമാക്കിയത്. പകുതിയ സമയത്ത് 2-0 നു ലീഡ് ചെയ്ത മുംബൈ രണ്ടാം പകുതിയില്‍ രണ്ട് കൂടി നേടി. 12ാം മിനുട്ടില്‍ ലൂസിയന്‍ ഗോയന്‍ ആണ് മുംബൈയുടെ സ്കോറിംഗ് ആരംഭിച്ചത്. മുംബൈയുടെ അചിലേ എമാന നഷ്ടമാക്കിയ പെനാള്‍ട്ടിയെ ലൂസിയാന്‍ ഗോള്‍ വലയിലെത്തിക്കുകയായിരുന്നു. ഒന്നാം പകുതി അവസാനിക്കാറായപ്പോള്‍ എവര്‍ട്ടന്‍ സാന്റോസ് മുംബൈയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരത്തിന്റെ ആദ്യ പകുതിയുടെ അന്ത്യത്തോട് ഇരു ടീമുകളുടെയും ഓരോ താരങ്ങള്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. സംഘര്‍ഷത്തിലേര്‍പ്പെട്ട ഡല്‍ഹിയുടെ മതിയാസ് മിരാബാജേയും മുംബൈയുടെ സെഹ്നാജ് സിംഗുമാണ് പുറത്ത് പോയത്. സെഹ്നാജ് സിംഗിനെതിരെ നടത്തിയ ഫൗളിനെത്തുടര്‍ന്നാണ് ഇരു താരങ്ങളും നിയന്ത്രണം വിട്ട് പെരുമാറിയത്.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

രണ്ടാം പകുതി തുടങ്ങി അഞ്ച് മിനുട്ടിനുള്ളില്‍ തിയാഗോ സാന്റോസിലൂടെ മുംബൈ തങ്ങളുടെ മൂന്നാം ഗോളും നേടി. മത്സരം 79ാം മിനുട്ടിലെത്തിയപ്പോള്‍ ബല്‍വന്ത് സിംഗ് മുംബൈയ്ക്കായി നാലാം ഗോള്‍ നേടി. ബല്‍വന്ത് സീസണിലെ തന്റെ അഞ്ചാം  ഗോളാണ് ഇന്ന് നേടിയത്. പിന്നീട് മത്സരത്തില്‍ ആശ്വാസ ഗോള്‍ കണ്ടെത്തുക എന്നത് മാത്രമായിരുന്നു ഡല്‍ഹിയുടെ ലക്ഷ്യമെങ്കിലും അതിലും വിജയം കണ്ടെത്താന്‍ അവര്‍ക്കായില്ല. ഡല്‍ഹിയുടെ റോമിയോ ഫെര്‍ണാണ്ടസിന്റെ ഒരു തകര്‍പ്പന്‍ ഷോട്ട് രക്ഷിച്ച് അരിന്ദം ഭട്ടാചാര്യ തന്റെ ക്ലീന്‍ ഷീറ്റ് നിലനിര്‍ത്തി.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

നാളത്തെ മത്സരത്തിൽ പൂനൈ സിറ്റി  നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts