മാർസലീഞ്ഞോയുടെ ഹാട്രിക്കിൽ ഗോൾമഴ തീർത്ത് പുനെ സിറ്റി

വിലക്ക് മാറി ഗോൾ പോസ്റ്റിൽ ഇടം പിടിച്ച രഹനേഷിനും നോർത്ത് ഈസ്റ്റിനെ രക്ഷിക്കാനായില്ല. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 5-0 തോൽപ്പിച്ച് പുനെ സിറ്റി സെമി സാധ്യതകൾ സജീവമാക്കി. വിലക്ക് മൂലം കോച്ച് റാങ്കോ പൊപോവിച്ചിന് മത്സരം നഷ്ടമായെങ്കിലും തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച പൂനെ നോർത്ത് ഈസ്റ്റിനെ അവരുടെ അഞ്ചാമത്തെ തോൽവിയിലേക്ക് തള്ളിയിടുകയായിരുന്നു. ഹാട്രിക് നേടിയ മർസെലിഞ്ഞോ മികച്ച പ്രകടനം പുറത്തെടുപ്പോൾ ആഷിഖ് കുരുണിയൻ ഐ.എസ്.എല്ലിലെ തന്റെ ആദ്യ ഗോളും നേടി. അഞ്ചാമത്തെ ഗോൾ ആദിൽ ഖാന്റെ വകയായിരുന്നു.

മത്സരം തുടങ്ങി 10മിനിറ്റ് തികയുമ്പോഴേക്കും പൂനെ ആഷിഖ് കുരുണിയന്റെ ഗോളിലൂടെ മുൻപിലെത്തി. മികച്ചൊരു കൌണ്ടർ അറ്റാക്കിങ്ങിലൂടെയാണ് ആഷിഖ് ഐ.എസ്.എല്ലിലെ തന്റെ ആദ്യ ഗോൾ കണ്ടെത്തിയത്. മത്സരം അരമണിക്കൂർ ആവുന്നതിനു മുൻപ് പൂനെ രണ്ടാമതും നോർത്ത് ഈസ്റ്റ് ഗോൾ വല കുലുക്കി. പൂനെക്ക് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക്‌ ഗോളാക്കി കൊണ്ട് മർസെലിഞ്ഞോയാണ് പൂനെയുടെ ലീഡ് ഉയർത്തിയത്.
തുടർന്ന് ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ മർസെലിഞ്ഞോ വീണ്ടും നോർത്ത് ഈസ്റ്റ് വല കുലുക്കി. ഇത്തവണ ഗോൾ നേടിയത് നോർത്ത് ഈസ്റ്റ് ഗോൾ കീപ്പർ രഹനേഷിന്റെ പിഴവിൽ നിന്നായിരുന്നു. അനായാസം കയ്യിലൊതുക്കാമായിരുന്ന ഒരു പന്ത് രഹനേഷിന്റെ കാലിന്റെ അടിയിലൂടെ ഗോളാവുകയായിരുന്നു.

  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ

ഗോൾ നേടാൻ രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് കിണഞ്ഞു ശ്രമിച്ചെങ്കിലും  പൂനെ പ്രതിരോധവും ഗോൾ പോസ്റ്റിൽ വിശാൽ കൊയ്ത്തും തടയുകയായിരുന്നു. തുടർന്നാണ് മർസെലിഞ്ഞോ മത്സരത്തിൽ തന്റെ ഹാട്രിക് തികച്ചത്. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ നോർത്ത് ഈസ്റ്റ് പ്രതിരോധം പരാജയപ്പെട്ടപ്പോൾ ആദിൽ ഖാൻ പൂനെയുടെ അഞ്ചാമത്തെ ഗോളും നേടുകയായിരുന്നു.

നോർത്ത് ഈസ്റ്റിന്റെ സീസണിലെ അഞ്ചാമത്തെ തോൽവിയായിരുന്നു ഇത്. ജയത്തോടെ പൂനെ ഐ.എസ്.എല്ലിൽ രണ്ടാം സ്ഥാനത്തെത്തി.

നാളത്തെ  മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ബാഗ്ലൂർ എഫ് സിയെ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us