കണക്ഷന്‍ വിച്ഛേദിക്കുന്നതിനായി ബി.എസ്.എന്‍.എല്ലിന് യുവാവ്‌ നല്‍കിയ പരാതി സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു.

ഇന്നത്തെ കാലത്ത് പൊതുമേഖല സ്ഥാപനമായ ബി എസ് എന്‍ എല്ലിന്റെ സേവനങ്ങളെ കുറിച്ച് അവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പോലും നല്ല അഭിപ്രായം ഉണ്ടായിക്കൊള്ളണം എന്നില്ല,മറ്റു സ്വകാര്യ സേവന ദാതാക്കള്‍ കൂടി വന്നതോടു കൂടി,സ്വതവേ ദുര്‍ബലയും പിന്നെ ഗര്‍ഭിണിയും എന്ന അവസ്ഥയായി കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയായ  ഭാരത് സഞ്ചാര ലിമിറ്റെഡ് ന്റെ കാര്യം.

ഒരു കാലത്ത് ഡി ഒ ടി ( ഡിപ്പാർട്ട് മെന്റ് ഓഫ് ടെലകോം ബി എസ് എൻ എല്ലിന്റെ പഴയ പേര് ) യുടെ ഫോൺ കണക്ഷനുള്ളത് സമൂഹത്തിൽ ഒരു സ്റ്റാറ്റസിന്റെ കൂടി ഭാഗമായിരുന്നെങ്കിൽ, ഇന്ന് ബിഎസ് എൻ എൽ കണക്ഷന് പഴയ കാല ഗ്ലാമർ ഒന്നും ഇല്ല എന്ന് മാത്രമല്ല. കുറഞ്ഞ വിലക്ക് നാലാം തലമുറ ഡാറ്റാ കണക്ഷൻ കൂടി വന്നതോടെ, ബ്രോഡ്ബാന്റ് കണക്ഷൻ എടുത്തവർ ” ഇന്ത്യയെ കണക്ട് ചെയ്യുന്ന ബി എസ് എൻ എല്ലിന്റെ “സേവന “ങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള ശ്രമം തുടങ്ങി.

ബ്രോഡ് ബാൻറ് ഡാറ്റാ കണക്ഷൻ വിച്ഛേദിക്കുന്നതിനായി യുവാവ് ബി എസ് എൻ എല്ലിന് നൽകിയ രസകരമായ പരാതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മലയാളത്തിൽ എഴുതിയിരിക്കുന്ന പരാതി യിൽ ഇങ്ങനെ പറയുന്നു, തന്റെ ലാന്റ് ലൈൻ ഫോൺ പ്രവർത്തന രഹിതമായിട്ട് ഏകദേശം മൂന്നു മാസത്തോളമാകുന്നു, നമ്മുടെ ഉദ്യോഗസ്തരുടെ തിരക്കുകാരണം പ്രശ്നം പരിഹരിക്കാൻ കഴിയാത്തത് മനസ്സിലാക്കാം, അതിൽ പരാതിയുമില്ല എന്നാൽ ഉപയോഗിക്കാത്ത സേവനത്തിന് ബില്ല് നൽകുന്നതിൽ ന്യായീകരണമില്ല.

സാങ്കേതിക വിദ്യ വളർന്നിട്ടും ഡയൽ ഇൻ മോഡം വഴി ബ്രോഡ് ബാൻറ് നൽകുന്നതിനെയും കുറഞ്ഞ സേവനത്തിനീടാക്കുന്ന ഉയർന്ന ബില്ലിനെയും പരാമർശിക്കുന്നു.

മുഹൂർത്തം നോക്കിയെത്തുന്ന ടെക്നീഷ്യൻ മാരെയും “സർക്കാസി”ച്ചു കൊണ്ട് ,ഈ പരാതിയുടെ  ഒരു കോപ്പി സോഷ്യൽ മീഡിയയിൽ നൽകുന്നതായിരിക്കും ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും വിശദീകരണം ആവശ്യമെങ്കിൽ തന്നെ ബന്ധപ്പെടുക എന്ന് പറഞ്ഞു കൊണ്ട് കുറിപ്പ് അവസാനിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us