ത്രിപുരയിലെ വിജയം കേരളത്തിലും ആവർത്തിക്കും ; പ്രധാന മന്ത്രി

ന്യൂഡല്‍ഹി: കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ത്രിപുരയില്‍ 33 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ച ബിജെപി ആരംഭിച്ചതായാണ് പുറത്തു വരുന്ന വിവരം.

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

ത്രിപുര കൂടാതെ നാഗാലാന്റിലും ബിജെപി ഭരണമുറപ്പിച്ചിരുന്നു.നാഗാലാന്‍ഡില്‍ ബിജെപിയും, കൂട്ടുകക്ഷിയായ എന്‍ഡിപിപിയും 38 സീറ്റുകള്‍ നേടിയാണ് ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്. അതേസമയം ഫലപ്രഖ്യപനത്തിന് പിന്നാലെ ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts