ടീസർ: കുട്ടി കൃഷ്ണന്‍മാര്‍ക്കൊപ്പം ‘അച്യുതൻ’

കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘തട്ടും പുറത്ത് അച്യുതന്‍’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി.

41 സെക്കന്‍റ് ദൈര്‍ഘ്യമുളള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. പുതുമുഖം ശ്രാവണയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.

ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ അച്യുതന്‍ എന്ന ടൈറ്റില്‍ റോളിലാണ് ചാക്കോച്ചന്‍ എത്തുന്നത്. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിനു ശേഷം ലാല്‍ ജോസ്-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍,കൊച്ചു പ്രേമന്‍, സുബീഷ്, സീമാ ജി നായര്‍, താര കല്യാണ്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

കണ്ണുരായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. റോബിരാജ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് രഞ്ജന്‍ എബ്രഹാം എഡിറ്റി൦ഗ് നിര്‍വ്വഹിക്കുന്നു.

ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്  സിന്ധുരാജാണ്. ഡിസംബര്‍ 22ന് റിലീസ് ചെയ്യുന്ന ചിത്രം എല്‍ജെ ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;
[masterslider id="10"]

Related posts

Click Here to Follow Us