മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ രണ്ട് ദിവസം മാത്രം

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ ഒരു ടെലികോം സേവനദാതാവില്‍ നിന്നും മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്ന പ്രക്രിയ കൂടുതല്‍ എളുപ്പമാക്കി ട്രായ്. അതിനായി പോര്‍ട്ടിങ്ങ് കോഡ് നിര്‍മിക്കല്‍ പ്രക്രിയയില്‍ പുതിയ മാറ്റങ്ങളുമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തിന്‍റെ ഏഴാം ഭേദഗതി ട്രായ് പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഇതോടെ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഇനി രണ്ട് ദിവസം മാത്രം മതിയാവും. നിലവില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് ഏഴ് ദിവസം നീണ്ട നടപടിക്രമങ്ങളാണുള്ളത്. നമ്പര്‍ മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്നതിന് ആദ്യം എസ്.എം.എസ് വഴി അപേക്ഷിക്കണം. അപ്പോള്‍ ഒരു യുണീക്ക്…

Read More

ടീസർ: കുട്ടി കൃഷ്ണന്‍മാര്‍ക്കൊപ്പം ‘അച്യുതൻ’

കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘തട്ടും പുറത്ത് അച്യുതന്‍’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. 41 സെക്കന്‍റ് ദൈര്‍ഘ്യമുളള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. പുതുമുഖം ശ്രാവണയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ അച്യുതന്‍ എന്ന ടൈറ്റില്‍ റോളിലാണ് ചാക്കോച്ചന്‍ എത്തുന്നത്. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിനു ശേഷം ലാല്‍ ജോസ്-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍,കൊച്ചു പ്രേമന്‍, സുബീഷ്, സീമാ ജി നായര്‍, താര…

Read More

പോണ്‍ വീഡിയോ;പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം!

ന്യൂഡല്‍ഹി : പോണ്‍ വീഡിയോ കണ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. അമേരിക്കയും ബ്രിട്ടനുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ പട്ടികയിലും ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു. 2016ല്‍ കാനഡ ആയിരുന്നു മൂന്നാം സ്ഥാനത്ത്. 2017 നേക്കാള്‍ പോണ്‍ ഹബ്ബില്‍ അഞ്ചു ബില്ല്യന്‍ സന്ദര്‍ശകര്‍ കൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോണ്‍ ഹബ്ബിന്‍റെ ആകെ സന്ദര്‍ശനം 33.5 ബില്ല്യനാണ്.  മറ്റു പോണ്‍ വെബ്സൈറ്റുകളിലെ സന്ദര്‍ശന കണക്കുകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. ഇന്‍റര്‍നെറ്റിന്‍റെ ലഭ്യതയിലുള്ള വര്‍ധനവ്, ചെലവുകുറഞ്ഞ ഡേറ്റാ പ്ലാനുകള്‍, സ്മാര്‍ട്ട് ഫോണുകളുടെ ആധിക്യം എന്നിവയാണ്…

Read More

2018 മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കിയ സുന്ദരി!

2018ലെ മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കി ഫിലിപ്പീൻ സുന്ദരി കട്രിയോണ എലീസ ഗ്രേ. വിവിധ രാജ്യങ്ങളില്‍ നിന്നായി പങ്കെടുത്ത 93 മൽസരാർഥികളെ പിന്നിലാക്കിയാണ് ഗ്രേ കിരീടം സ്വന്തമാക്കിയത്. മെഡിക്കൽ വിദ്യാർഥിനിയായ ദക്ഷിണാഫ്രിക്കയുടെ ടാമറിൻ ഗ്രീന്‍ ഒന്നാം റണ്ണറപ്പ് ആയപ്പോള്‍ നിയമവിദ്യാർഥിനിയായ വെനസ്വേലയുടെ സ്തെഫാനി ഗുട്ടെറെസ് രണ്ടാം റണ്ണറപ്പായി. അതേസമയം, ഇന്ത്യയുടെ നേഹാൽ ചുഡാസാമയ്ക്ക് അവസാന 20ൽ സ്ഥാനം പിടിക്കാനായില്ല. 2000ൽ കിരീടം ചൂടിയ ലാറാ ദത്തയ്ക്കു ശേഷം മറ്റൊരു ഇന്ത്യക്കാരിക്ക് ഇതുവരെ കിരീടം ചൂടാനായിട്ടില്ല. ചരിത്രം സൃഷ്ടിച്ചാണ് സ്പെയിനിന്‍റെ ആംഗല പോൺസ് എന്ന ട്രാൻജൻഡർ…

Read More

ജാമ്യ വ്യവസ്ഥകൾ പാലിച്ചില്ല;രാഹുൽ ഈശ്വർ അറസ്റ്റിൽ.

പാലക്കാട്: ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടര്‍ന്ന് രാഹുൽ ഈശ്വർ അറസ്റ്റിൽ. പാലക്കാട് റെസ്റ്റ് ഹൗസിൽ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശനമായ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ രാഹുല്‍ വീഴ്ച വരുത്തിയതോടെയാണ് ജാമ്യം റദ്ദാക്കണമെന്ന് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പൊലിസ് വ്യക്തി വിരോധം…

Read More

എന്‍റെ അറിവില്ലായ്മ; വനിതാ മതിലിനുള്ള പിന്തുണ പിന്‍വലിച്ച് മഞ്ജു വാര്യര്‍

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ പരിപാടിക്കുള്ള പിന്തുണ പിന്‍വലിച്ച് മഞ്ജു വാര്യര്‍. സംസ്ഥാന സര്‍ക്കാറിന്‍റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ടെന്നും എന്നാല്‍ വനിതാ മതിലിന് ഇതിനോടകം ഒരു രാഷ്ട്രീയ നിറം കൈവിന്നിട്ടുണ്ടെന്നും, അത് താന്‍ അറിഞ്ഞിരുന്നില്ലയെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഫെയ്സ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: ”നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം” എന്ന് പറയുന്ന വീഡിയോയിലായിരുന്നു മഞ്ജു വാര്യര്‍ വനിതാ മതിലിന് പിന്തുണയറിയിച്ചത്.…

Read More

മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

ലോക്‌സഭ പോരാട്ടത്തിന്‍റെ സെമി ഫൈനല്‍ എന്ന് അറിയപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ വിജയം കവര്‍ന്ന കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയുടെ ഭരണം അവസാനിപ്പിച്ച് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമാണ് ആദ്യം അധികാരമേല്‍ക്കുന്നത്. രാവിലെ 10 മണിക്കാണ് ഇവരുടെ സത്യപ്രതിജ്ഞ. ജയ്പൂരിലെ അല്‍ബര്‍ട്ട് മ്യൂസിയം മൈതാനത്താണ് ചടങ്ങ്. മധ്യപ്രദേശ് മുഖ്യമന്ത്രിയായ കമല്‍ നാഥ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലാല്‍ പരേഡ് മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യും.…

Read More

ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ; കഴുത്തിൽ കത്തി കൊണ്ട് വരഞ്ഞ മുറിവുകൾ;മൃതദേഹത്തിൽ ചുറ്റിയ നിലയിൽ കയർ;അപകട സ്ഥലത്ത് ചോരപ്പാട് ഇല്ല;ഹെഗ്‌ഡേ നഗറിലേക്ക് യാത്ര തിരിച്ച ആൾ അപകടത്തിൽ പെട്ടത് ദൊഡ്ബലാപുർ റോഡിൽ;അർജുന്റെ മരണത്തിൽ അടിമുടി ദുരൂഹത.

ബെംഗളൂരു : യലഹങ്ക ആദിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ വിദ്യാർത്ഥിയായിരുന്ന അർജുൻ പ്രഭാകരന്റെ (22) മരണം അടിമുടി ദുരൂഹത ഉയർത്തുന്നു.ഇതുമായി ബന്ധപ്പെട്ട വാർത്ത ഇന്നലെ ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഏറ്റവും പുതിയ തെളിവുകൾ അർജുൻറേത് അപകട മരണമല്ല എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ശരീരത്തിൽ നിരവധി ഇടങ്ങളിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ട്, കഴുത്തിൽ കത്തി കൊണ്ട് വരഞ്ഞത് പോലുള്ള ആഴത്തിലുള്ള മുറിവുകളുണ്ട്, മൃതദേഹത്തിൽ ചുറ്റിയ നിലയിൽ കയർ കണ്ടെത്തി,അപകട സ്ഥലത്ത് ചോരപ്പാടുകൾ ഒന്നു ഉണ്ടായിരുന്നില്ല എന്നും ബന്ധുക്കൾ പറയുന്നു. ഹെഗ്ഡേ നഗറിലേക്ക് ബൈക്ക് ഓടിച്ച് പോയ…

Read More

വിഷം കലർത്തിയ പ്രസാദം കഴിച്ച് മരിച്ചവരുടെ എണ്ണം 13 ആയി;കമ്മറ്റി അംഗങ്ങളായ 7 പേർക്കെതിരെ നരഹത്യക്ക് കേസ്.

ബെംഗളൂരു: ചാമരാജന ഹാനൂർ സുൽവസി കിച്ചു ഗുട്ടി മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് മരണപ്പെട്ടരുടെ എണ്ണം 13 ആയി. മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മഹേശ്വരി (36) ,സാലമ്മ (35) എന്നിവരാണ് മരിച്ചത്. തൊണ്ണു റോളം പേർ മൈസൂരുവിലെ വിവിധ ആശുപത്രികളിൽ ചികില്ലയിലുണ്ട്. ക്ഷേത്ര കമ്മറ്റിയിലെ 7 പേർക്കെതിരെ നരഹത്യക്ക് കേസെടുത്തു.

Read More

സർക്കാർ വനിതാ ഹോസ്റ്റലിൽ തീപിടുത്തം; 48 വിദ്യാർത്ഥിനികൾക്ക് പൊള്ളലേറ്റു;12 പേരുടെ നില ഗുരുതരം.

മൈസൂരു : ചാമരാജനഗർ ജില്ലയിലെ വൊണ്ടിക്കൊപ്പാൾ പോസ്റ്റ് മെട്രിക്ക് സ്റ്റുഡന്റ്സ് ഹോസ്റ്റൽ ഫോർ ഗേൾസിൽ ഉണ്ടായ തീപിടുത്തത്തിൽ 48 വിദ്യാർത്ഥിനികർക്ക് പൊള്ളലേറ്റു. യു പി എസ് ബാറ്ററി സൂക്ഷിച്ച മുറിയിൽ നിന്നാണ് തീ പടർന്നത്. മൂന്ന് നിലക്കെട്ടിടത്തിൽ 270 വിദ്യാർത്ഥിനികളാണ് താമസിച്ചിരുന്നത്. പുറത്തേക്കോടി രക്ഷപ്പൊനുള്ള  ശ്രമത്തിലാണ് പലർക്കും പൊള്ളലേറ്റത്, ഗുരുതരമായി പരിക്കേറ്റ 12 പേരെ മൈസൂരു വൃന്ദാവൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5 ഫയർഫോഴ്സ് യൂനിറ്റുകൾ എത്തിയാണ് അഗ്നി നിയന്ത്രണ വിധേയമാക്കിയത്.ചികിൽസയിൽ കഴിയുന്നവരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ജി ടി ദേവഗൗഡ സന്ദർശിച്ചു.വിദ്യാർത്ഥികളുടെ ചികിൽസാ ചെലവ്…

Read More
Click Here to Follow Us