ബെംഗളൂരു : യലഹങ്ക ആദിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ വിദ്യാർത്ഥിയായിരുന്ന അർജുൻ പ്രഭാകരന്റെ (22) മരണം അടിമുടി ദുരൂഹത ഉയർത്തുന്നു.ഇതുമായി ബന്ധപ്പെട്ട വാർത്ത ഇന്നലെ ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഏറ്റവും പുതിയ തെളിവുകൾ അർജുൻറേത് അപകട മരണമല്ല എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ശരീരത്തിൽ നിരവധി ഇടങ്ങളിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ട്, കഴുത്തിൽ കത്തി കൊണ്ട് വരഞ്ഞത് പോലുള്ള ആഴത്തിലുള്ള മുറിവുകളുണ്ട്, മൃതദേഹത്തിൽ ചുറ്റിയ നിലയിൽ കയർ കണ്ടെത്തി,അപകട സ്ഥലത്ത് ചോരപ്പാടുകൾ ഒന്നു ഉണ്ടായിരുന്നില്ല എന്നും ബന്ധുക്കൾ പറയുന്നു.
ഹെഗ്ഡേ നഗറിലേക്ക് ബൈക്ക് ഓടിച്ച് പോയ അർജുൻ അപകടത്തിൽ പെട്ടത് ദൊഡ് ബലാപൂർ റോഡിൽ ആണെന്നുള്ളതും ദുരൂഹത വർദ്ധിപ്പിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.
അർജുന്റെ മരണത്തെ തുടർന്ന് മലയാളി സംഘടനകളുടെ കൃത്യമായ ഇടപെടൽ കൊണ്ടാണ് പോലീസ് ഈ സംഭവത്തിൽ കേസെടുത്തത്.അർജുന്റെ പിന്നിൽ സഞ്ചരിച്ച വിദ്യാർത്ഥി മറ്റൊരു ബൈക്കിൽ മറിക്കയറി വേറെ ദിശയിലേക്ക് സഞ്ചരിച്ചു എന്നും അവരും അപകടത്തിൽ പെട്ടു എന്ന് അറിയുന്നു, കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ പോലീസ് തയ്യാറല്ല.
http://h4k.d79.myftpupload.com/archives/27826
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.