പാദരായണപുരയിൽ ആരോഗ്യ പ്രവർത്തകരെ ക്രൂരമായി അക്രമിച്ചവർക്ക് കൊറോണ!

ബെംഗളൂരു: തങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ വന്ന ആരോഗ്യ പ്രവർത്തകരെ സംഘം ചേർന്ന് ആക്രമിക്കുക അവസാനം അതേ അസുഖം വന്ന് ആരോഗ്യ പ്രവർത്തകരുടെ കനിവിനായി കേഴുക ,എന്തൊരവസ്ഥ ….

കോവിഡ്-19 അസുഖം കൂടുതൽ പേർക്ക് ഉണ്ടായിരുന്ന നഗരത്തിലെ  പാദരായനപുരയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന അഞ്ചുപേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.

ഇവരെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണക്കേസിൽ അറസ്റ്റിലായ 126 പേരെ രാമനഗര ജില്ലാ ജയിലിലാണ് പ്രവേശിപ്പിച്ചിരുന്നത്.

ഇവരിൽ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ജയിൽ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി.

പ്രദേശവാസികളുടെ സുരക്ഷ കണക്കിലെടുത്ത് ബാക്കി പ്രതികളെ ബെംഗളൂരുവിലെ ഹജ്ജ് ഭവനിലേക്ക് മാറ്റി.

ഹജ്ജ് ഭവനിൽ നിരീക്ഷണത്തിലുള്ളവരെ മാറ്റിയാണ് ആക്രമണക്കേസിൽ പ്രതികളായവരെ ഇവിടേക്ക് മാറ്റിയത്.

ഇവരുടെ കോവിഡ് പരിശോധനാഫലം രണ്ടുദിവസത്തിനകം ലഭിക്കും.

പദരായനപുരയിൽ കോവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായവരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റാനെത്തിയ ആരോഗ്യപ്രവർത്തകരെയും പോലീസിനെയുമാണ് നൂറോളംപേരടങ്ങളുന്ന സംഘം രണ്ട് ദിവസം മുൻപ് ക്രൂരമായി ആക്രമിച്ചത്.

ഈ കേസിൽ അറസ്റ്റിലായവരെ രാമനഗര ജില്ലാ ജയിലിൽ പാർപ്പിച്ചു വരികയായിരുന്നു.

അവിടെയുണ്ടായിരുന്ന തടവുകാരെ പരപ്പന അഗ്രഹാര ജയിലിലേക്കു മാറ്റിയാണ് ആക്രമണക്കേസിലെ പ്രതികളെ ഇവിടെ പാർപ്പിച്ചത്.

ഇതിനെതിരേ ജെ.ഡി.എസ്. നേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തിയിരുന്നു.

കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവരെ രാമനഗരയിലേക്ക് മാറ്റിയത് ഒരു ഉന്നത പോലീസുദ്യോഗസ്ഥന്റെ സമ്മർദമാണെന്നും ഇത് പ്രദേശവാസികളെ ഭീതിയിലാക്കിയെന്നും കുമാരസ്വാമി ആരോപിച്ചിരുന്നു.

കുമാരസ്വാമിയുടെ പരാതി കണക്കിലെടുത്താണ് പ്രതികളെ ബെംഗളൂരുവിലേക്ക് മാറ്റിയതെന്ന് ആരോഗ്യമന്ത്രി ബി. ശ്രീരാമുലു അറിയിച്ചു.

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറും കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവരെ രാമനഗരയിലേക്ക് കൊണ്ടുവന്നതിനെ എതിർത്തിരുന്നു.

ഡൽഹി നിസാമുദ്ദീനിൽ നിന്നെത്തിയവരടക്കം 11 പേർക്കാണ് പാദരായനപുരയിൽ നേരത്തേ രോഗം സ്ഥിരീകരിച്ചത്.

ഇവരുമായി 58 പേർക്കാണ് സമ്പർക്കമുണ്ടായിരുന്നത്. ആരോഗ്യപ്രവർത്തകരെ ആക്രമിച്ചവരിൽ ഇവരുമുണ്ടായിരുന്നു.

ഇതാണ് ജയിലിൽ കഴിയുന്നവർക്കും രോഗമുണ്ടാവാൻ കാരണം.

സുരക്ഷാസംവിധാനത്തോടെ 14 കർണാടക ആർ.ടി.സി. ബസിലാണ് പ്രതികളെ ഹജ്ജ് ഭവനിലെത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us