2018 മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കിയ സുന്ദരി!

2018ലെ മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കി ഫിലിപ്പീൻ സുന്ദരി കട്രിയോണ എലീസ ഗ്രേ.

വിവിധ രാജ്യങ്ങളില്‍ നിന്നായി പങ്കെടുത്ത 93 മൽസരാർഥികളെ പിന്നിലാക്കിയാണ് ഗ്രേ കിരീടം സ്വന്തമാക്കിയത്.

മെഡിക്കൽ വിദ്യാർഥിനിയായ ദക്ഷിണാഫ്രിക്കയുടെ ടാമറിൻ ഗ്രീന്‍ ഒന്നാം റണ്ണറപ്പ് ആയപ്പോള്‍ നിയമവിദ്യാർഥിനിയായ വെനസ്വേലയുടെ സ്തെഫാനി ഗുട്ടെറെസ് രണ്ടാം റണ്ണറപ്പായി.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

അതേസമയം, ഇന്ത്യയുടെ നേഹാൽ ചുഡാസാമയ്ക്ക് അവസാന 20ൽ സ്ഥാനം പിടിക്കാനായില്ല. 2000ൽ കിരീടം ചൂടിയ ലാറാ ദത്തയ്ക്കു ശേഷം മറ്റൊരു ഇന്ത്യക്കാരിക്ക് ഇതുവരെ കിരീടം ചൂടാനായിട്ടില്ല.

ചരിത്രം സൃഷ്ടിച്ചാണ് സ്പെയിനിന്‍റെ ആംഗല പോൺസ് എന്ന ട്രാൻജൻഡർ വനിത ഈ വര്‍ഷത്തെ മൽസരത്തിൽ പങ്കെടുത്തത്. 2017ലെ മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തില്‍ ഡെമി ലെ നെല്‍ പീറ്റേഴ്‌സായിരുന്നു പട്ടം സ്വന്തമാക്കിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts