മസൂദിന്റെയും ഫാസിലിന്റെയും കുടുംബത്തിന് മുസ്ലിം സെൻട്രൽ കമ്മിറ്റി 30 ലക്ഷം രൂപ വീതം നൽകും

ബെംഗളൂരു: മംഗളൂരു ദക്ഷിണ കന്നഡ ജില്ലയിൽ കൊല്ലപ്പെട്ട മസൂദിന്റെയും ഫാസിലിന്റെയും കുടുംബങ്ങൾക്ക് മുസ്ലീം സെൻട്രൽ കമ്മിറ്റി 30 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് അറിയിച്ചു.

പ്രസിഡന്റ് കെ എസ് മുഹമ്മദ് മസ്‌ഊദിന്റെ വസതിയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.

മുസ്‌ലിം സെൻട്രൽ കമ്മിറ്റി ധനസമാഹരണം നടത്തിയ ശേഷം ഈ നഷ്ടപരിഹാരം നൽകും. ഇരുകൂട്ടർക്കും നിയമസഹായം നൽകാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ജില്ലയിലെ എല്ലാവരും സമാധാനം പാലിക്കണമെന്ന് കെ എസ് മുഹമ്മദ് മസ്‌ഊദ് പറഞ്ഞു. മൂന്ന് യുവാക്കളുടെയും മരണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

യുടി ഖാദർ മുസ്‌ലിം, മുൻ മുഹ്‌യുദ്ദീൻ ബാവ, ലിം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇബ്രാഹിം കൊടിജാൽ, ബി എം മുൻതാസ് അലി, ഹനീഫ് ബന്ദർ, സയ്യിദ് അഹ്‌മദ് ബാഷ തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
[masterslider id="10"]

Related posts