എന്‍റെ അറിവില്ലായ്മ; വനിതാ മതിലിനുള്ള പിന്തുണ പിന്‍വലിച്ച് മഞ്ജു വാര്യര്‍

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ പരിപാടിക്കുള്ള പിന്തുണ പിന്‍വലിച്ച് മഞ്ജു വാര്യര്‍. സംസ്ഥാന സര്‍ക്കാറിന്‍റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ടെന്നും എന്നാല്‍ വനിതാ മതിലിന് ഇതിനോടകം ഒരു രാഷ്ട്രീയ നിറം കൈവിന്നിട്ടുണ്ടെന്നും, അത് താന്‍ അറിഞ്ഞിരുന്നില്ലയെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്സ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

”നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം” എന്ന് പറയുന്ന വീഡിയോയിലായിരുന്നു മഞ്ജു വാര്യര്‍ വനിതാ മതിലിന് പിന്തുണയറിയിച്ചത്. വനിതാ മതിലിന്റെ പേജിലായിരുന്നു മഞ്ജുവിന്‍റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.

  അഞ്ചിലേറെ സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിൽ ബിജെപി

ജനുവരി ഒന്നിന് നാല് മണിക്കാണ് ദേശീയ പാതകള്‍ കേന്ദ്രീകരിച്ച് വനിതാമതില്‍ സംഘടിപ്പിക്കുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള തീരുമാനം നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് എടുത്തത്.

വനിതാ മതിലില്‍ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണിനിരത്തുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ പറഞ്ഞു.

  ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

വനിതാ മതില്‍ സൃഷ്ടിക്കാനും വനിതകളെ ഇതില്‍ പങ്കെടുപ്പിക്കാനും സര്‍ക്കാരിന്‍റെ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, വനിതാ മതിലെന്ന ആശയത്തിന് സര്‍ക്കാര്‍ പ്രചാരണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ‘വനിതാമതില്‍ വര്‍ഗീയ മതില്‍’ എന്ന പ്രചാരണവുമായി മുന്നോട്ടുപോകാനാണ് യുഡിഎഫിന്‍റെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിലിണ്ടർ ക്ഷാമത്തിൽ വിറങ്ങലിച്ച് കേരളവും!" ഹോട്ടലുകളിൽ ഇനി ബിരിയാണി മാത്രം?"
[masterslider id="10"]

Related posts

Click Here to Follow Us