ബെംഗളൂരുവിലെ ഹോട്ടൽപരിസരത്ത് സ്ഫോടകവസ്തുക്കൾ ഉണ്ടെന്ന് ഭീഷണി;വ്യാജമെന്ന് പോലീസ്

ബെംഗളൂരു : ബെംഗളൂരു റേസ് കോഴ്‌സ് റോഡിലെ താജ് വെസ്റ്റ് എൻഡ് ഹോട്ടലിൽ ബോംബ് ഭീഷണി. ശനിയാഴ്ച രാവിലെ ഇ-മെയിൽ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചത്.

ഹോട്ടൽപരിസരത്ത് സ്ഫോടകവസ്തുക്കളുണ്ടെന്നായിരുന്നു സന്ദേശം.

ഉടൻ ഹൈഗ്രൗണ്ട് പോലീസും ബോംബ് സ്ക്വാഡും ഹോട്ടലിലെത്തി പരിശോധന നടത്തി. സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നും വ്യാജഭീഷണിയാവാമെന്നും ഡി.സി.പി. ശേഖർ എച്ച്. തെക്കന്നവാർ പറഞ്ഞു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

അജ്ഞാത ഉറവിടത്തിൽനിന്നാണ് ഇ-മെയിൽ ലഭിച്ചതെന്നും അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരും കായികതാരങ്ങളും സിനിമാതാരങ്ങളുമെല്ലാം താമസിക്കാറുള്ള ആഡംബരഹോട്ടലാണിത്.

കഴിഞ്ഞ മേയിൽ സംസ്ഥാനത്തെ മൂന്നുഹോട്ടലുകളിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts