മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ രണ്ട് ദിവസം മാത്രം

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ ഒരു ടെലികോം സേവനദാതാവില്‍ നിന്നും മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്ന പ്രക്രിയ കൂടുതല്‍ എളുപ്പമാക്കി ട്രായ്. അതിനായി പോര്‍ട്ടിങ്ങ് കോഡ് നിര്‍മിക്കല്‍ പ്രക്രിയയില്‍ പുതിയ മാറ്റങ്ങളുമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തിന്‍റെ ഏഴാം ഭേദഗതി ട്രായ് പ്രാബല്യത്തില്‍ കൊണ്ടുവന്നു.

ഇതോടെ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഇനി രണ്ട് ദിവസം മാത്രം മതിയാവും. നിലവില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് ഏഴ് ദിവസം നീണ്ട നടപടിക്രമങ്ങളാണുള്ളത്. നമ്പര്‍ മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്നതിന് ആദ്യം എസ്.എം.എസ് വഴി അപേക്ഷിക്കണം.

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

അപ്പോള്‍ ഒരു യുണീക്ക് പോര്‍ട്ടിങ്ങ് കോഡ് നിര്‍മ്മിക്കപ്പെടും. ഈ കോഡ് ഉപയോഗിച്ച് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ഏത് നെറ്റ് വര്‍ക്കിലേക്കാണോ മാറാന്‍ ആഗ്രഹിക്കുന്നത്, ആ സേവനദാതാവിന് അപേക്ഷ നല്‍കണം. അപ്പോള്‍ പുതിയ ഓപ്പറേറ്റര്‍ പഴയ ഓപ്പറേറ്ററില്‍ നിന്നും നമ്പര്‍ മാറ്റുന്നതിനുള്ള അനുമതി നേടുകയും അക്കാര്യം എംഎന്‍പി സേവനദാതാവിനെ അറിയിക്കുന്നു.

പഴയ ഓപ്പറേറ്റര്‍ പ്രസ്തുത നമ്പറിലേക്കുള്ള സേവനങ്ങള്‍ അവസാനിപ്പിച്ചാല്‍ ആ വിവരം എംഎന്‍പി സേവന ദാതാവിനെ അറിയിക്കുന്നു. ശേഷം പുതിയ ടെലികോം സേവനദാതാവിന് ആ നമ്പറില്‍ അവകാശം സ്ഥാപിക്കാനും ആവശ്യമായ സേവനങ്ങള്‍ നല്‍കിത്തുടങ്ങാനും സാധിക്കും. ഈ നടപടികള്‍ക്ക് ശേഷമേ നിങ്ങള്‍ക്ക് ലഭിച്ച പുതിയ സിംകാര്‍ഡ് ആക്റ്റിവേറ്റ് ആവുകയുള്ളൂ.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

എന്നാല്‍ ഇനിമുതല്‍, പഴയ ഓപ്പറേറ്ററില്‍ നിന്നും പോര്‍ട്ട് ചെയ്യേണ്ട മൊബൈല്‍ നമ്പറും അനുബന്ധവിവരങ്ങളും കൈപ്പറ്റേണ്ട ചുമതല എംഎന്‍പിഎസ്പിയുടേതാവും. പുതിയ ഓപ്പറേറ്റര്‍ ആവശ്യപ്പെടുമ്പോള്‍ എംഎന്‍പിഎസ്പി ഈ വിവരങ്ങള്‍ അവര്‍ക്ക് കൈമാറുകയും ചെയ്യുന്നു.

അതേസമയം, ജമ്മു-കശ്മീര്‍, അസം, നോര്‍ത്ത് ഈസ്റ്റ് എന്നിവ ഒഴികെ രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും യുണീക് പോര്‍ട്ടിങ് കോഡിന്റെ കാലാവധി 15 ദിവസത്തില്‍ നിന്നും നാല് ദിവസമാക്കി ചുരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts