സർക്കാർ വനിതാ ഹോസ്റ്റലിൽ തീപിടുത്തം; 48 വിദ്യാർത്ഥിനികൾക്ക് പൊള്ളലേറ്റു;12 പേരുടെ നില ഗുരുതരം.

മൈസൂരു : ചാമരാജനഗർ ജില്ലയിലെ വൊണ്ടിക്കൊപ്പാൾ പോസ്റ്റ് മെട്രിക്ക് സ്റ്റുഡന്റ്സ് ഹോസ്റ്റൽ ഫോർ ഗേൾസിൽ ഉണ്ടായ തീപിടുത്തത്തിൽ 48 വിദ്യാർത്ഥിനികർക്ക് പൊള്ളലേറ്റു.

യു പി എസ് ബാറ്ററി സൂക്ഷിച്ച മുറിയിൽ നിന്നാണ് തീ പടർന്നത്. മൂന്ന് നിലക്കെട്ടിടത്തിൽ 270 വിദ്യാർത്ഥിനികളാണ് താമസിച്ചിരുന്നത്.

പുറത്തേക്കോടി രക്ഷപ്പൊനുള്ള  ശ്രമത്തിലാണ് പലർക്കും പൊള്ളലേറ്റത്, ഗുരുതരമായി പരിക്കേറ്റ 12 പേരെ മൈസൂരു വൃന്ദാവൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

5 ഫയർഫോഴ്സ് യൂനിറ്റുകൾ എത്തിയാണ് അഗ്നി നിയന്ത്രണ വിധേയമാക്കിയത്.ചികിൽസയിൽ കഴിയുന്നവരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ജി ടി ദേവഗൗഡ സന്ദർശിച്ചു.വിദ്യാർത്ഥികളുടെ ചികിൽസാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു .

140 വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ട് വീട്ടിലേക്ക് പോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts