പ്രേതം 2 വിന്റെ ടീസര്‍ പുറത്തുവിട്ടു

കൊച്ചി: രഞ്ജിത് ശങ്കര്‍ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പ്രേതം 2 വിന്റെ ടീസര്‍ പുറത്തിറങ്ങി. ഡിസംബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും. 2016 ല്‍ പുറത്തിറങ്ങിയ ഹൊറര്‍ സിനിമ പ്രേതത്തിന്റെ രണ്ടാം ഭാഗമാണ് പ്രേതം 2.

ഒന്നാം ഭാഗത്തില്‍ ജയസൂര്യ അവതരിപ്പിച്ച മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് രണ്ടാമത്തെ ചിത്രം. വരിക്കാശ്ശേരി മനയെ ചുറ്റിപ്പറ്റിയാണ് പ്രേതം 2 വിന്റെ കഥ പറയുന്നത്. രാഘവന്‍, സാനിയ അയ്യപ്പന്‍, ഡെയിന്‍ ഡേവിസ്, സിദ്ധാര്‍ഥ് ശിവ, ദുര്‍ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരന്ന പ്രേതം മികച്ച പ്രദര്‍ശന വിജയം നേടിയയിരുന്നു.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

ചിത്രത്തിലെ മെന്റലിസ്റ്റായുള്ള ജയസൂര്യയുടെ പ്രകടനവും വസ്ത്രധാരണവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ജയസൂര്യയുടെ ഭാര്യ സരിതയാണ് ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തിന് വസ്ത്രാലങ്കാരം ചെയ്തത്. ഡ്രീംസ് ആന്റ് ബിയോണ്ട്‌സിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്ന് നിര്‍മിച്ച പ്രേതത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറിന്റേതായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts