ബിജെപി സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി പ്രമോദ് മുത്തലിഖ്

ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ്. കാര്‍ക്കള മണ്ഡലത്തില്‍ പ്രമോദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് സ്വന്ത്രനായി മത്സരിക്കുന്നത്. മന്ത്രി വി. സുനില്‍ കുമാര്‍ ആണ് ഇവിടെ ബിജെപിയുടെ സ്ഥാനാർഥി. മുനിയാലു ഉദയ് ഷെട്ടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

2009ല്‍ നടന്ന മംഗളൂരു പബ്ബ് ആക്രമണത്തിലൂടെ കുപ്രസിദ്ധനായ ഹിന്ദുത്വ നേതാവാണ് പ്രമോദ് മുത്തലിഖ്. ബിജെപി തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന് നേരത്തെ മുത്തലിഖ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം പാര്‍ട്ടി അംഗീകരിച്ചില്ല. ബിജെപി നേതാക്കളുടെ ഷൂ നക്കിയിരുന്നെങ്കില്‍ താന്‍ ബാങ്ക് അക്കൗണ്ട് പോലുമില്ലാതെ വാടക വീട്ടില്‍ താമസിക്കുന്ന അവസ്ഥ വരില്ലായിരുന്നു എന്ന് മുത്തലിഖ് പറഞ്ഞു. ദക്ഷിണ കന്നഡ ജില്ല ചുമതല വഹിക്കുന്ന ഊര്‍ജ-സാംസ്‌കാരിക മന്ത്രി വി. സുനില്‍ കുമാറിന്റെ സമ്പാദ്യം വർധിച്ചതിനെ കുറിച്ചും അദ്ദേഹം വിമർശിച്ചു. തനിക്ക് എതിരെ 109 കേസുകളാണുള്ളത്. ഇതില്‍ ഏറെയും ബിജെപി സര്‍ക്കാര്‍ ചുമത്തിയതാണ്. വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും മുത്തലിഖ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങൾ ദിവസവും കയറുന്ന നമ്മ മെട്രോ സുരക്ഷിതമാണോ? ഒരു വർഷത്തെ കണക്കുകൾ പുറത്തുവരുമ്പോൾ ഭയപ്പെടുത്തുന്ന ആ 15 സംഭവങ്ങൾ
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
[masterslider id="10"]

Related posts