കേരളത്തിന്റെ വന്ദേഭാരത്: രണ്ടാം ഘട്ട ട്രയൽ റൺ തുടങ്ങി; പരീക്ഷണയോട്ട ദൂരം കൂട്ടി

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് അർധ അതിവേഗ ട്രെയിനിൻ്റെ രണ്ടാം ഘട്ട ട്രയൽ റൺ ആരംഭിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് ട്രയൽ റൺ. ഉച്ചക്ക് ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കും. പുലർച്ചെ 5.20നാണ് തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ചത്. 50 മിനുട്ട് പിന്നിട്ട് 6.10ന് കൊല്ലം ജംഗ്ഷൻ സ്റ്റേഷനിലെത്തി. തിരുവനന്തപുരത്ത് നിന്ന് ഇതേസമയത്ത് പുറപ്പെടേണ്ട വേണാട് എക്സ്‌പ്രസ്സിൻ്റെ യാത്ര വന്ദേഭാരത് കാരണം വൈകിയിട്ടുണ്ട്.

  സമാധാനത്തിന് മൂന്ന് ഉപാധികൾ; തുറമുഖങ്ങൾ തൊട്ടാൽ ഗൾഫ് കത്തും'; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്

തിങ്കളാഴ്ചയായിരുന്നു ഒന്നാം ഘട്ട ട്രയൽ. അന്ന് പുലർച്ചെ 5.10നാണ് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചത്. തിങ്കളാഴ്ച കണ്ണൂർ വരെയാണ് ട്രെയിൻ ട്രയൽ റൺ നടത്തിയത്. കാസർകോട്ടേക്ക് നീട്ടി ഇന്നലെയാണ് അറിയിപ്പ് വന്നത്. കാസര്‍ഗോഡിലേക്ക് നീട്ടിയതിനാല്‍ പരിഷ്‌കരിച്ച സമയക്രമം ഉടന്‍ പുറത്തിറങ്ങിയേക്കും. വന്ദേ ഭാരതിന്റെ വേഗതയും സുരക്ഷയും ഉറപ്പാക്കുന്നതിനായാണ് ഇന്ന് രണ്ടാം പരീക്ഷണം നടത്തുന്നത്. എത്ര മണിക്കൂർ കൊണ്ട് കാസർകോട് എത്തുമെന്നും ഒന്നാം ട്രയൽ റണ്ണുമായി താരതതമ്യപ്പെടുത്തി വിവിധ സ്റ്റേഷനുകളിൽ എപ്പോഴൊക്കെ എത്തിച്ചേരും എന്നിങ്ങനെയുള്ള കാര്യങ്ങളിൽ രണ്ടാം ട്രയൽ റൺ കഴിയുന്നതോടെ കൂടുതൽ വ്യക്തത കൈവരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയെയും സഹോദരിയെയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യാശ്രമം; സഹോദരി പുത്രനും യുവാവും ​ഗുരുതരാവസ്ഥയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
[masterslider id="10"]

Related posts

Click Here to Follow Us