പരീക്ഷ ഫലം വന്നപ്പോൾ 300 ൽ 310 മാർക്ക്; കണ്ണുതള്ളി വിദ്യാർത്ഥികൾ

ബെംഗളൂരു: പരീക്ഷയിൽ 300 ൽ 310 നേടിയ വിദ്യാർത്ഥികളുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.

രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയൻസസ് ലെ വിദ്യാർത്ഥികള്‍ക്കാണ് പരീക്ഷാഫലം വന്നപ്പോള്‍ 300 -ല്‍ 310, 300 -ല്‍ 315 ഒക്കെ മാർക്ക് കിട്ടിയത്.

ജനുവരിയില്‍ നടന്ന ബിഎസ്‍സി നഴ്സിംഗ് രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതിയ വിദ്യാർത്ഥികളില്‍ ചിലർക്കാണ് ഇങ്ങനെ വിചിത്രമായ ചില മാർക്കുകള്‍ കിട്ടിയത്.

ശരിക്കും ഇതൊരു തമാശയാണെന്ന് വിദ്യാർത്ഥികളില്‍ ഒരാള്‍ പ്രതികരിച്ചു.

  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ

പരീക്ഷയെഴുതിയ എന്റെ ക്ലാസിലെ കുട്ടികള്‍ക്ക് 300 -ല്‍ 310 ഉം 315 ഉം മാർക്കൊക്കെ കിട്ടിയിട്ടുണ്ട്’ എന്നാണ്.

വളരെ പെട്ടെന്ന് തന്നെ യൂണിവേഴ്സിറ്റി അധികൃതരുടെ ശ്രദ്ധയിലും സംഭവം പെട്ടു.

അപ്പോള്‍ തന്നെ പരീക്ഷാഫലം പിൻവലിക്കുകയായിരുന്നു.

പിന്നീട്, തിരുത്തിയ ഫലം പ്രസിദ്ധീകരിച്ചു.

എന്നാല്‍, അതേസമയം തിരുത്തിയ മാർക്കിലും അതൃപ്തിയുണ്ട്.

ഒരു രക്ഷിതാവ് പറഞ്ഞത്, ‘തന്റെ കുട്ടിക്ക് 275 മാർക്കുണ്ടായിരുന്നത് ഒറ്റരാത്രി കൊണ്ട് 225 മാർക്കായി മാറി.

അതില്‍ വളരെ അധികം നിരാശ തോന്നി.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

എന്നാല്‍, ഗ്രേഡില്‍ മാറ്റമില്ല എന്നത് മാത്രമാണ് ആശ്വാസം’ എന്നാണ്.

അതേസമയം യൂണിവേഴ്സിറ്റി അധികൃതർ പറയുന്നത് അവസാന നിമിഷം ഇന്റേണല്‍ മാർക്കുകള്‍ ഇതിനൊപ്പം ചേർക്കേണ്ടി വന്നു.

അതിനാലാണ് മാർക്കിന്റെ കാര്യത്തില്‍ ഇങ്ങനെ സംഭവിച്ചത് എന്നാണ്.

മാർക്ക് തിരുത്തിയത് വിദ്യാർ‌ത്ഥികളെ ബാധിക്കില്ല എന്നും അധികൃതർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
[masterslider id="10"]

Related posts