മലയാളി വിദ്യാര്‍ത്ഥിനി നഗരത്തിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന്‌ വീണു മരിച്ചു.

ബെംഗളൂരു: മലയാളി വിദ്യാര്‍ത്ഥിനി ബംഗളുരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്റെ മകള്‍ അനില(20) ആണ് മരിച്ചത്. ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയായാണ് അനില. രാവിലെ ഹോസ്റ്റല്‍ കെട്ടിടത്തിനു താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Read More

ബസ് യാത്രക്കിടെ തേളിന്റെ കുത്തേറ്റു; രക്ഷയായത് ഹോട്ടൽ ഉടമ 

ബെംഗളൂരു: കർണാടക ആർ.ടി.സി ബസ് യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ നിർത്തിയ വേളയില്‍ തേളിന്റെ കുത്തേറ്റു. കുത്തേറ്റ യാത്രക്കാരന് രക്ഷയായത് ഹോട്ടല്‍ ഉടമയാണ്. ദക്ഷിണ കന്നട ജില്ലയില്‍ സമ്പാജെയിലെ ഇന്ത്യ ഗേറ്റ് ഹോട്ടല്‍ ഉടമയും എസ്.കെ.എസ്.എസ്.എഫ് വിഖായ വളന്റിയറുമായ താജുദ്ദീൻ ടാർലി നടത്തിയ തത്സമയ ഇടപെടലാണ് ശിവമൊഗ്ഗയിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ബി.എസ്. പ്രദീപ് കുമാറിന് രക്ഷയായത്. തേളിന്റെ കുത്തേറ്റ് പിടഞ്ഞ ആ നേരം പ്രഥമശുശ്രൂഷ വലിയ ആശ്വാസമാണ് നല്‍കിയത്. വിശ്രമം കഴിഞ്ഞ് പ്രദീപ് താജുദ്ദീനെ നന്ദി അറിയിക്കാൻ സമ്പാജെയില്‍ ഹോട്ടലില്‍ എത്തി.

Read More

കൈക്കൂലി വാങ്ങുന്നതിനിടെ സർവേയർ അറസ്റ്റിൽ 

ബെംഗളൂരു: മംഗളൂരുവിൽ ഭൂമിയുടെ മാപ്പ് നല്‍കുന്നതിന് 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സർവേയർ അറസ്റ്റിൽ. ലോകായുക്ത പോലീസാണ് അറസ്റ്റ് ചെയ്തത്. ആർ.ടി.സി വിഭാഗം ഭൂസർവേയർ എസ്.ജി. ശീതള്‍ രാജാണ് അറസ്റ്റിലായത്. ഓണ്‍ലൈൻ വഴി അപേക്ഷ നല്‍കി 1500 രൂപ ഫീസ് അടച്ച ഉടമയുടെ ഭൂമി കഴിഞ്ഞ മാസം 29ന് ശീതള്‍ രാജ് സർവേ നടത്തിയിരുന്നു. സ്കെച്ച്‌ നല്‍കണമെങ്കില്‍ 5000 രൂപ വേണം എന്ന് ആവശ്യപ്പെട്ടു. പിന്നീട് ഇത് 4000 രൂപയായി ഇളവ് ചെയ്തു. ഭൂവുടമ നല്‍കിയ പരാതിയനുസരിച്ച്‌ വലവിരിച്ച ലോകായുക്ത ശീതള്‍രാജ് പണം സ്വീകരിക്കുന്നത്…

Read More

രാമക്ഷേത്രത്തില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി കത്ത് 

ബെംഗളൂരു: രാമക്ഷേത്രത്തില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി കത്ത്. ബെളഗാവിയിലെ രാമക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന രണ്ട് കത്തുകളാണ് ലഭിച്ചത്. ബെളഗാവിയിലെ നിപ്പാനിയിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീരാമക്ഷേത്രത്തിന് ബോംബ് വെക്കുമെന്ന് ഭീഷണിയുയർത്തുന്ന രണ്ട് കത്തുകളാണ് ക്ഷേത്രം മാനേജ്‌മെൻ്റ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് പോലീസ് സുരക്ഷ ശക്തമാക്കി. കത്തുകളില്‍ ഒരെണ്ണം രാമക്ഷേത്രത്തിനുള്ളില്‍ നിന്നാണ് ലഭിച്ചത്. മറ്റൊന്ന് സമീപത്തുള്ള ഹനുമാൻ ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്തു. ഫെബ്രുവരി 7,28 തീയതികളിലാണ് ഭീഷണിക്കത്തുകള്‍ ലഭിച്ചത്. മാർച്ച്‌ 20, 21 തീയതികളില്‍ രാമക്ഷേത്രത്തില്‍ സ്‌ഫോടനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹിന്ദിയില്‍ എഴുതിയിരിക്കുന്ന…

Read More

ബിഗ് ബോസ് സീസൺ 6; മുടിയനും ദേവികയും ഉൾപ്പെടെ മത്സരാർത്ഥികൾ ഇവർ

ബിഗ് ബോസ് സീസണ്‍ 6 ഇന്ന് ആരംഭിക്കും. രാത്രി ഏഴ് മണിക്കാണ് ഈ സീസണ്‍ ലോഞ്ച് ചെയ്യുന്നത്. മോഹൻലാല്‍ അവതാരകനായെത്തുന്ന പരിപാടിയുടെ പ്രമോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വളരെ പുതുമയുള്ളതായിരിക്കും ഇത്തവണത്തെ ഷോ എന്നാണ് റിപ്പോർട്ടുകള്‍. ഏതൊക്കെ സെലിബ്രിറ്റികളായിരിക്കും മത്സരാർത്ഥികളായി എത്തുകയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഉപ്പും മുളക് എന്ന ജനപ്രിയ പരമ്പരയില്‍ ‘മുടിയൻ (വിഷ്ണു)’ എന്ന വേഷത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ റിഷി കുമാർ ഈ സീസണില്‍ പങ്കെടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കൂടാതെ കുടുംബവിളക്കില്‍ ‘വേദിക’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരണ്യ ആനന്ദും സീരിയല്‍ നടി…

Read More

പരീക്ഷ ഫലം വന്നപ്പോൾ 300 ൽ 310 മാർക്ക്; കണ്ണുതള്ളി വിദ്യാർത്ഥികൾ

ബെംഗളൂരു: പരീക്ഷയിൽ 300 ൽ 310 നേടിയ വിദ്യാർത്ഥികളുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയൻസസ് ലെ വിദ്യാർത്ഥികള്‍ക്കാണ് പരീക്ഷാഫലം വന്നപ്പോള്‍ 300 -ല്‍ 310, 300 -ല്‍ 315 ഒക്കെ മാർക്ക് കിട്ടിയത്. ജനുവരിയില്‍ നടന്ന ബിഎസ്‍സി നഴ്സിംഗ് രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതിയ വിദ്യാർത്ഥികളില്‍ ചിലർക്കാണ് ഇങ്ങനെ വിചിത്രമായ ചില മാർക്കുകള്‍ കിട്ടിയത്. ശരിക്കും ഇതൊരു തമാശയാണെന്ന് വിദ്യാർത്ഥികളില്‍ ഒരാള്‍ പ്രതികരിച്ചു. പരീക്ഷയെഴുതിയ എന്റെ ക്ലാസിലെ കുട്ടികള്‍ക്ക് 300 -ല്‍ 310 ഉം 315…

Read More

രാമേശ്വരം കഫേ സ്ഫോടനം; സംസ്ഥാനത്തെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ് 

ബെംഗളൂരു: രാമേശ്വരം കഫെയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ എൻ.ഐ.എ റെയ്ഡ് തുടരുന്നു. മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാള്‍ ബെള്ളാരിയില്‍ നിന്ന് ബസില്‍ കലബുറഗിയിലേക്ക് യാത്ര ചെയ്തെന്ന കണ്ടെത്തലിനെ തുടർന്നാണ് കലബുറഗിയില്‍ പരിശോധന നടത്തിയത്. ഇതിന്‍റെ ഭാഗമായി കലബുറഗി റെയില്‍വേ സ്റ്റേഷനിലെയും സെൻട്രല്‍ ബസ്‍ സ്റ്റാൻഡിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ എൻ.ഐ.എ സംഘം പരിശോധിച്ചു. അതേസമയം, മാർച്ച്‌ ഒന്നിന് നടന്ന സ്ഫോടനത്തിലെ പ്രതിയെ ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണസംഘത്തിന് പിടികൂടാനായിട്ടില്ല. പ്രതിയെ കണ്ടെത്താൻ എൻ.ഐ.എ, സി.സി.ബി സംഘങ്ങളുടെ ശ്രമം ഊർജിതമായി തുടരുകയാണ്. പ്രതിയുടെ പുതിയ ചിത്രങ്ങള്‍കൂടി എൻ.ഐ.എ പുറത്തുവിട്ടിട്ടുണ്ട്. സ്ഫോടനം നടന്ന…

Read More

ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു

ബെംഗളൂരു : കോട്ടൻപേട്ടിൽ ഗുണ്ടാനേതാവിനെ അജ്ഞാതസംഘം വെട്ടിക്കൊന്നു. ഫ്ളവർ ഗാർഡൻ സ്വദേശിയായ ശിവ (35) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 9.30-ഓടെ വീടിന് സമീപത്തെ ക്ഷേത്രത്തിൽനിന്ന് മടങ്ങുന്നതിനിടെ ബൈക്കുകളിലെത്തിയ സംഘമാണ് ശിവയെ വെട്ടിയത്. ഗുരുതരമായി മുറിവേറ്റ ശിവ സംഭവസ്ഥലത്തുതന്നെ മരിച്ചു. ശബ്ദംകേട്ട് ആളുകൾ എത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. മറ്റൊരു ഗുണ്ടാസംഘത്തിൽപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളാണ് ശിവ. ഈ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് കോട്ടൻപേട്ട് പോലീസ് അറിയിച്ചു.…

Read More

കുടിവെള്ളമില്ല; പ്രതിസന്ധിയിൽ കുരുങ്ങി സ്കൂളുകളും; വെള്ളമെത്തിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് മാനേജ്‌മെന്റുകൾ

ബെംഗളൂരു : രൂക്ഷമായ ജലക്ഷാമം നഗരത്തിലെ സ്‌കൂളുകളേയും ബാധിക്കുന്നു. കുടിക്കാനും ശൗചാലയങ്ങളിലെ ആവശ്യങ്ങൽക്കും വെള്ളമില്ലാതായതിനെത്തുടർന്ന് പല സ്‌കൂളുകളും സ്വകാര്യ കുടിവെള്ള ടാങ്കറുകളെ ആശ്രയിച്ചുതുടങ്ങി. കുഴൽക്കിണറുകളാണ് സ്കൂളുകളിലെ പ്രധാന കുടിവെള്ള സ്രോതസ്സെങ്കിലും ഇവയിൽ നിന്ന് വെള്ളംകിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്. പരീക്ഷാക്കാലമായതിനാൽ വിദ്യാർഥികൾക്ക് അവധി നൽകാനും കഴിയില്ല. കുടിക്കാനുള്ള വെള്ളം വീട്ടിൽ നിന്ന് കൊണ്ടുവരാൻ ഒട്ടുമിക്ക സ്‌കൂളുകളും വിദ്യാർഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബൊമ്മനഹള്ളി, ബെന്നാർഘട്ടറോഡ്, മഹാദേവപുര, പീനിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ സ്കൂളുകളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷമായിരിക്കുന്നത്. അതേസമയം, പ്രത്യേക സാഹചര്യം പരിഗണിച്ച് സ്‌കൂളുകളിൽ കുടിവെള്ളമെത്തിക്കാൻ പ്രാഥമിക പരിഗണന നൽകണമെന്ന്…

Read More

ഒടിടിയിൽ ഈ മാസം ചാകര; എത്തുന്നത് ഭ്രമയുഗം മുതൽ മറ്റ് പ്രമുഖ ചിത്രങ്ങളും; അറിയാം

മലയാള സിനിമയിൽ വ്യത്യസ്ത ജോണറിലുള്ള പല സിനിമകൾ ഒരേ സമയം പുറത്തിറങ്ങുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്ത മാസമാണ് ഫെബ്രുവരി. ഇപ്പോഴിതാ പല ചിത്രങ്ങളും ഒടിടിയിലേക്ക് റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ സോണി ലൈവിലൂടെ മാർച്ച് 15 നാണ് സ്ട്രീമിംഗ് ആരംഭിക്കും. ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’ കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ക്രൈം- ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ജയറാമിനെ നായകനാക്കി മിഥുൻ…

Read More
Click Here to Follow Us