ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു

ബെംഗളൂരു : കോട്ടൻപേട്ടിൽ ഗുണ്ടാനേതാവിനെ അജ്ഞാതസംഘം വെട്ടിക്കൊന്നു. ഫ്ളവർ ഗാർഡൻ സ്വദേശിയായ ശിവ (35) ആണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി 9.30-ഓടെ വീടിന് സമീപത്തെ ക്ഷേത്രത്തിൽനിന്ന് മടങ്ങുന്നതിനിടെ ബൈക്കുകളിലെത്തിയ സംഘമാണ് ശിവയെ വെട്ടിയത്.

ഗുരുതരമായി മുറിവേറ്റ ശിവ സംഭവസ്ഥലത്തുതന്നെ മരിച്ചു. ശബ്ദംകേട്ട് ആളുകൾ എത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

മറ്റൊരു ഗുണ്ടാസംഘത്തിൽപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളാണ് ശിവ.

ഈ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് കോട്ടൻപേട്ട് പോലീസ് അറിയിച്ചു.

പ്രദേശത്ത് ഗുണ്ടാക്രമണങ്ങൾ വർധിച്ചുവരുകയാണെന്നും ഇത്തരം സംഘങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts