പഹൽഗാം ഭീകരാക്രമണം; ജമ്മു കശ്മീരിൽ കുടുങ്ങിയ 178 കന്നഡിഗരെ തിരിച്ചെത്തിച്ചു

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിൽ കുടുങ്ങിയ 178 കന്നഡിഗരെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിച്ചു.

രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ്‌ ലാഡ് കശ്മീരിൽ എത്തിയിരുന്നു.

ജമ്മുവിൽ കുടുങ്ങിയ കന്നഡിഗർക്കൊപ്പം അദ്ദേഹവും ബെംഗളൂരുവിൽ തിരിച്ചെത്തി.

കഴിഞ്ഞ രണ്ട് ദിവസമായി, ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന കർണാടകയിലെ വിനോദസഞ്ചാരികളെ സഹായിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നാട്ടിലേക്ക് ഇവരെ തിരികെ

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

എത്തിക്കാനുള്ള മാർഗനിർദേശം നൽകുകയും വിമാനത്താവളത്തിലേക്ക് പ്രത്യേക ഗതാഗതം ക്രമീകരിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാത്തവർക്കായി ശ്രീനഗറിൽ നിന്ന് ബെംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രത്യേക വിമാനം ഏർപ്പെടുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
[masterslider id="10"]

Related posts