നഗരത്തിലേ റോഡിൽ കിടന്ന് വ്യോമസേനാ ഉദ്യോഗസ്ഥനും ബൈക്ക് യാത്രികനും തമ്മിൽ സംഘർഷം

ബെംഗളൂരു : ബെംഗളൂരുവിൽ റോഡിൽ വ്യോമസേനാ ഉദ്യോഗസ്ഥനും ബൈക്ക് യാത്രക്കാരനും തമ്മിൽ അടിപിടി.

വിങ് കമാൻഡർ ആദിത്യ ബോസും കോൾ സെന്റർ ജീവനക്കാരനായ വികാസ് കുമാറും തമ്മിലാണ് സംഘർഷമുണ്ടായത്.

ആദിത്യ ബോസും ഭാര്യ സ്ക്വാഡ്രൺ ലീഡർ മധുമിതയും ബെംഗളൂരു സി.വി. രാമൻനഗർ ഡിആർഡിഒ കോളനിയിൽനിന്ന് വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

തിങ്കളാഴ്ച രാവിലെ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ തന്നെ ബൈക്ക് യാത്രക്കാരൻ ആക്രമിച്ചെന്നാണ് ആദിത്യ ബോസ് അറിയിച്ചത്.

മൂക്കിലും കഴുത്തിലും മുറിവേറ്റ് രക്തംവാർന്ന നിലയിലായിരുന്നു വീഡിയോ. പിന്നീട് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ രണ്ടുപേരും പരസ്പരം ആക്രമിക്കുന്നതായി വ്യക്തമാവുകയായിരുന്നു.

ദമ്പതിമാരുടെ പരാതിയിൽ വികാസ് കുമാറിനെ പോലീസ് അറസ്റ്റുചെയ്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts