ബിഗ് ബോസ് സീസൺ 6; മുടിയനും ദേവികയും ഉൾപ്പെടെ മത്സരാർത്ഥികൾ ഇവർ

ബിഗ് ബോസ് സീസണ്‍ 6 ഇന്ന് ആരംഭിക്കും. രാത്രി ഏഴ് മണിക്കാണ് ഈ സീസണ്‍ ലോഞ്ച് ചെയ്യുന്നത്.

മോഹൻലാല്‍ അവതാരകനായെത്തുന്ന പരിപാടിയുടെ പ്രമോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

വളരെ പുതുമയുള്ളതായിരിക്കും ഇത്തവണത്തെ ഷോ എന്നാണ് റിപ്പോർട്ടുകള്‍.

ഏതൊക്കെ സെലിബ്രിറ്റികളായിരിക്കും മത്സരാർത്ഥികളായി എത്തുകയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

ഉപ്പും മുളക് എന്ന ജനപ്രിയ പരമ്പരയില്‍ ‘മുടിയൻ (വിഷ്ണു)’ എന്ന വേഷത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ റിഷി കുമാർ ഈ സീസണില്‍ പങ്കെടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

കൂടാതെ കുടുംബവിളക്കില്‍ ‘വേദിക’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരണ്യ ആനന്ദും സീരിയല്‍ നടി യമുനയും സീസണ്‍ 6ല്‍ ഉണ്ടായേക്കും.

ആസാം സ്വദേശിയായ പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‌ജെൻഡറുമായ ജാൻമോനി ദാസ് എന്നിവരും എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.

കോമണർ മത്സരാർത്ഥികളുടെ കൂട്ടത്തില്‍ കായികാദ്ധ്യാപികയും ബൈക്ക് റൈഡറുമായ റാസ്മിൻ ബായിയും വീട്ടമ്മയില്‍ നിന്ന് യാത്രികയായി മാറിയ നിശാനയും ഇടംനേടിയതായി നേരത്തെ റിപ്പോർട്ട്‌ ഉണ്ടായിരുന്നു.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

ബോഡി ബില്‍ഡറായ ജിൻഡോ ബോഡിക്രാഫ്‌റ്റും മത്സരാർത്ഥിയായി എത്തുമെന്നാണ് വിവരം.

ഹനാൻ, ഷെയ്ൻ നിഗം തുടങ്ങിയവരുടെ പരിശീലകനാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം
[masterslider id="10"]

Related posts