രാമക്ഷേത്രത്തില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി കത്ത് 

ബെംഗളൂരു: രാമക്ഷേത്രത്തില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി കത്ത്.

ബെളഗാവിയിലെ രാമക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന രണ്ട് കത്തുകളാണ് ലഭിച്ചത്.

ബെളഗാവിയിലെ നിപ്പാനിയിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീരാമക്ഷേത്രത്തിന് ബോംബ് വെക്കുമെന്ന് ഭീഷണിയുയർത്തുന്ന രണ്ട് കത്തുകളാണ് ക്ഷേത്രം മാനേജ്‌മെൻ്റ് കണ്ടെത്തിയത്.

ഇതിനെ തുടർന്ന് പോലീസ് സുരക്ഷ ശക്തമാക്കി.

കത്തുകളില്‍ ഒരെണ്ണം രാമക്ഷേത്രത്തിനുള്ളില്‍ നിന്നാണ് ലഭിച്ചത്.

  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

മറ്റൊന്ന് സമീപത്തുള്ള ഹനുമാൻ ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്തു.

ഫെബ്രുവരി 7,28 തീയതികളിലാണ് ഭീഷണിക്കത്തുകള്‍ ലഭിച്ചത്.

മാർച്ച്‌ 20, 21 തീയതികളില്‍ രാമക്ഷേത്രത്തില്‍ സ്‌ഫോടനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഹിന്ദിയില്‍ എഴുതിയിരിക്കുന്ന കത്ത് ‘ അല്ലാഹു അക്ബർ’ എന്ന വാചകത്തോടെയാണ് ആരംഭിക്കുന്നത്.

ഞങ്ങള്‍ ക്ഷേത്രം തകർക്കുമെന്നും ക്ഷേത്രത്തിന് നേര വെടിവയ്പ്പ് നടത്തുമെന്നും കത്തില്‍ ഭീഷണിയുണ്ട്.

ക്ഷേത്ര ഭരണസമിതി ഇക്കാര്യം നിപ്പാനി ഷഹർ പോലീസിനെ അറിയിച്ചു.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

ക്ഷേത്രത്തില്‍ വൻ സുരക്ഷ ഒരുക്കിയിരിക്കുകയാണ്.

പുതുതായി 14 സിസി.ടിവി കാമറകളും ക്ഷേത്രത്തിലും പരിസരത്തുമായി സ്ഥാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts