ഒടിടിയിൽ ഈ മാസം ചാകര; എത്തുന്നത് ഭ്രമയുഗം മുതൽ മറ്റ് പ്രമുഖ ചിത്രങ്ങളും; അറിയാം

മലയാള സിനിമയിൽ വ്യത്യസ്ത ജോണറിലുള്ള പല സിനിമകൾ ഒരേ സമയം പുറത്തിറങ്ങുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്ത മാസമാണ് ഫെബ്രുവരി.

ഇപ്പോഴിതാ പല ചിത്രങ്ങളും ഒടിടിയിലേക്ക് റിലീസിനൊരുങ്ങുകയാണ്.

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ സോണി ലൈവിലൂടെ മാർച്ച് 15 നാണ് സ്ട്രീമിംഗ് ആരംഭിക്കും.

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’ കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.

  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

ക്രൈം- ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്‌ലർ മാർച്ച് 20 മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

കേരള സർക്കാരിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സി സ്പേസിലൂടെ ശ്രുതി ശരണ്യം സംവിധാനം ചെയ്ത്, കേരള രാജ്യാന്തര ചലചിത്ര മേളയിൽ പുരസ്കാര്യം നേടിയ ബി 32 മുതൽ 44 വരെ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ താര രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ദോ, കൃഷ്ണേന്ദു കലേഷിന്റെ പ്രാപ്പെട തുടങ്ങീ നിരവധി ചിത്രങ്ങളും സി സ്പേസിൽ ലഭ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ഇഫക്റ്റ്; ലിംഗഭേദമില്ല, എല്ലാവർക്കും സൗജന്യ യാത്! !
[masterslider id="10"]

Related posts