നഗരത്തിന് വീണ്ടും അഭിമാന നിമിഷം; ബെംഗളൂരുവിൽ വന്ദേഭാരത് സ്ലീപ്പറിന്റെ ആദ്യകോച്ച് തയ്യാറായി

ബെംഗളൂരു : ഇന്ത്യൻ റെയിൽവേയുടെ ആദ്യ വന്ദേഭാരത് സ്ലീപ്പർ തീവണ്ടി കോച്ച് ബെംഗളൂരുവിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു.

ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിലാണ് (ബി.ഇ.എം.എൽ.) കോച്ചിന്റെ നിർമാണം പൂർത്തിയാക്കിയത്.

ഇന്ത്യൻ റെയിൽവേയുടെ ചരിത്രനിമിഷമാണിതെന്ന് അശ്വനി വൈഷ്ണവ് പറഞ്ഞു.

സ്ലീപ്പർ ബെർത്തുകൾ ഉൾപ്പെടെ മനോഹരമായി സജ്ജീകരിച്ച കോച്ചാണ് നിർമിച്ചിരിക്കുന്നത്.

  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം

ചെന്നൈയിലെ ഇന്റെഗ്രൽ കോച്ച് ഫാക്ടറി 2023 മേയിലാണ് ബി.ഇ.എം.എലിന് 16 കോച്ചുകൾ വീതമുള്ള പത്ത് വന്ദേഭാരത് സ്ലീപ്പർ തീവണ്ടികൾ നിർമിക്കാൻ കരാർ നൽകിയത്.

ഇതിൽ നിർമിച്ച ആദ്യ കോച്ചാണ് ശനിയാഴ്ച മന്ത്രി ഉദ്ഘാടനം ചെയ്തത്. 160 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്താൻ ശേഷിയുള്ള തീവണ്ടികളാണ് നിർമിക്കുന്നത്.

11 എ.സി.ത്രീ ടയർ കോച്ചുകളിലായി 611 ബർത്തുകളും നാല് എ.സി.ടൂ ടയർ കോച്ചുകളിലായി 188 ബർത്തുകളും ഒരു ഫസ്റ്റ് ക്ലാസ് എ.സി. കോച്ചിൽ 24 ബർത്തുകളുമായി മൊത്തം 823 ബർത്തുകൾ ഓരോ തീവണ്ടിയിലുമുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
[masterslider id="10"]

Related posts