‘മംഗലാപുരം മുസ്ലീംസ്’ ഫേസ്ബുക് പേജിനെതിരായ അന്വേഷണം കർണാടക സിഐഡിക്ക് കൈമാറി

ബെംഗളൂരു: സോഷ്യൽ മീഡിയയിൽ വിവാദപരമായ ഉള്ളടക്കം പങ്കുവെച്ചെന്നാരോപിച്ച് മംഗലാപുരം മുസ്ലീംസ് ഫേസ്ബുക്ക് പേജിനെതിരെയുള്ള അന്വേഷണം കർണാടകയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്നു(സിഐഡി) കൈമാറി.

ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകത്തെ ന്യായീകരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ മംഗളൂരു മുസ്ലീംസ് എന്ന ഫേസ്ബുക്ക് പേജിനും മുഹമ്മദ് ഷഫീഖ് എന്ന വ്യക്തിക്കുമെതിരെ മംഗളൂരു സിറ്റി പോലീസ് നേരത്തെ കേസെടുത്തിരുന്നു.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

2015ൽ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ് ഹർഷ  കൊലപാതകത്തെ ന്യായീകരിക്കുന്ന ‘മംഗലാപുരം മുസ്ലീംസ്’ ഫേസ്ബുക് പങ്കുവെച്ച പോസ്റ്റിന്റെ ഉള്ളടക്കം.

“വലിയ ക്രമസമാധാന പ്രശ്‌നങ്ങൾ” ഉള്ളതിനാലും രാജ്യത്തിന് പുറത്തുള്ള ആളുകൾ ഉൾപ്പെട്ടേക്കാമെന്നതിനാലും കേസ് സിഐഡിക്ക് കൈമാറിയതായി മംഗളൂരുവിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ക്രമസമാധാനം) ഹരിറാം ശങ്കർ പറഞ്ഞു. “രാജ്യത്തിന് പുറത്തുള്ള ആളുകളാണോ പോസ്റ്റ് പങ്കിട്ടതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ല, ആരെങ്കിലും ഐപി വിലാസം മറയ്ക്കാൻ ഡാർക്ക്നെറ്റ് ഉപയോഗിച്ചിട്ടുണ്ടോ വിഷയം സിഐഡി അന്വേഷിക്കുന്നതാണ് നല്ലത് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
[masterslider id="10"]

Related posts