പരസ്പരം പോരടിച്ച് വിലപ്പെട്ട വർഷങ്ങൾ പാഴാക്കരുതെന്ന് രോഹിണിയോടും രൂപയോടും കോടതി 

ന്യൂഡൽഹി: പരസ്പരം ആക്ഷേപങ്ങൾ ചൊരിഞ്ഞ സംസ്ഥാനത്തെ രണ്ട് വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതിയുടെ നിർദേശം. നിങ്ങൾ ഇങ്ങനെ പോരടിച്ചാൽ ഭരണം എങ്ങനെ നടക്കുമെന്ന് ഉദ്യോഗസ്ഥരോട് സുപ്രീം കോടതി ചോദിച്ചു. ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിക്കെതിരെ ഐപിഎസ് ഉദ്യോഗസ്ഥ ഡി രൂപ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത ആക്ഷേപകരമായ കാര്യങ്ങൾ നീക്കം ചെയ്യാൻ ഇന്ന് വരെ സമയം അനുവദിച്ചു. പോസ്റ്റുകൾ എല്ലാം നീക്കം ചെയ്യാൻ പ്രയാസം നേരിട്ടാൽ പരാമർശങ്ങൾ എല്ലാം പിൻവലിക്കുന്നുവെന്ന കുറിപ്പ് ഇടണമെന്ന് കോടതി നിർദേശിച്ചു. വിലപ്പെട്ട വർഷങ്ങൾ പാഴാക്കരുതെന്നും കോടതി…

Read More

ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണം, ഇഡി സുപ്രീം കോടതിയിൽ 

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി ജാമ്യത്തില്‍ ഇറങ്ങിയതിനെതിരെ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ ബിനീഷിനെതിരെ തെളിവുണ്ട്. ജാമ്യം റദ്ദാക്കണമെന്നാണ് ഇഡിയുടെ ആവശ്യം. ബെംഗളൂരു ഇഡി ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലില്‍ ബിനീഷ് കോടിയേരിക്കെതിരെ കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വിട്ടുതരണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ബിനീഷിന്റെ അക്കൗണ്ടുകളുടെ പണമിടപാടുകള്‍ സംശയം ഉയര്‍ത്തുന്നതാണെന്നും കള്ളപ്പണ ഇടപാടുമായി ബന്ധമുണ്ടെന്നുമാണ് ഇഡി പറയുന്നത്. 2020 ഒക്ടോബര്‍…

Read More

ഹിജാബ് വിധി, ഹർജികൾ ഉടൻ പരിഗണിക്കില്ല

ബെംഗളൂരു: ഹിജാബ് വിലക്ക് സംബന്ധിച്ച ഹർജികൾ ഉടൻ പരിഗണിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് ഈ കാര്യം അറിയിച്ചത് . മുൻപ് ഹോളി അവധിക്ക് ശേഷം ഹർജികൾ പരിഗണിക്കാം എന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. എന്നാൽ തുടർച്ചയായി ഹിജാബ് സംബന്ധിച്ച ഹർജികൾ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹിജാബ് ഇസ്ലാമിന്റെ അനിവാര്യ മതാചാരം അല്ലെന്നും ക്ലാസ്സ്‌ മുറികളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ശെരി വച്ച കർണാടക ഹൈകോടതി വിധി ചോദ്യം ചെയ്തു കൊണ്ടാണ് ഹർജികൾ നൽകിയത്…

Read More

മീഡിയ വൺ വിലക്ക്, സുപ്രീം കോടതി ഇന്ന് ഹർജി പരിഗണിക്കും

ന്യൂഡൽഹി : മീഡിയ വൺ സംപ്രേഷണ വിലക്ക് സംബന്ധിച്ച് ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണനിക്കും. പതിമൂന്നാമത്തെ ഹര്‍ജിയായാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. അതേസമയം സംപ്രേഷണ വിലക്കിനെതിരെ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി ഇന്നത്തേക്ക് ലിസ്റ്റ് ചെയ്തിട്ടില്ലെന്നും സൂചനയുണ്ട്. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി സീനിയര്‍ അഭിഭാഷകരായ മുകുള്‍ റോത്തഗി, ദുഷ്യന്ത് ദാവെ, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരാകും ഹാജരാകുക.

Read More

പേരറിവാളിന് ജാമ്യം

ന്യൂഡൽഹി : രാജീവ്‌ ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന് ജാമ്യം. സുപ്രീം കോടതി 32 വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് ജാമ്യംഅനുവദിച്ചത്. എന്നാൽ പേ​ര​റി​വാ​ളിന് ജാ​മ്യം ന​ല്‍​കു​ന്ന​തി​നെ കേ​ന്ദ്രം എ​തി​ര്‍​ത്തു. പേ​ര​റി​വാ​ള​ന്‍റെ അ​പേ​ക്ഷ​യി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള ഉ​ചി​ത​മാ​യ അ​ധി​കാ​രം രാ​ഷ്ട്ര​പ​തി​ക്കാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​ന്ദ്രം ഹ​ര്‍​ജി​യെ എ​തി​ര്‍​ത്ത​ത്.

Read More
Click Here to Follow Us