മീഡിയ വൺ വിലക്ക്, സുപ്രീം കോടതി ഇന്ന് ഹർജി പരിഗണിക്കും

ന്യൂഡൽഹി : മീഡിയ വൺ സംപ്രേഷണ വിലക്ക് സംബന്ധിച്ച് ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണനിക്കും. പതിമൂന്നാമത്തെ ഹര്‍ജിയായാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. അതേസമയം സംപ്രേഷണ വിലക്കിനെതിരെ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി ഇന്നത്തേക്ക് ലിസ്റ്റ് ചെയ്തിട്ടില്ലെന്നും സൂചനയുണ്ട്. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി സീനിയര്‍ അഭിഭാഷകരായ മുകുള്‍ റോത്തഗി, ദുഷ്യന്ത് ദാവെ, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരാകും ഹാജരാകുക.

Read More