ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണം, ഇഡി സുപ്രീം കോടതിയിൽ 

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി ജാമ്യത്തില്‍ ഇറങ്ങിയതിനെതിരെ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു.

കേസില്‍ ബിനീഷിനെതിരെ തെളിവുണ്ട്. ജാമ്യം റദ്ദാക്കണമെന്നാണ് ഇഡിയുടെ ആവശ്യം. ബെംഗളൂരു ഇഡി ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലില്‍ ബിനീഷ് കോടിയേരിക്കെതിരെ കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വിട്ടുതരണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ബിനീഷിന്റെ അക്കൗണ്ടുകളുടെ പണമിടപാടുകള്‍ സംശയം ഉയര്‍ത്തുന്നതാണെന്നും കള്ളപ്പണ ഇടപാടുമായി ബന്ധമുണ്ടെന്നുമാണ് ഇഡി പറയുന്നത്.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

2020 ഒക്ടോബര്‍ 29 നാണ് ബിനീഷ് അറസ്റ്റിലാവുന്നത്. ശേഷം ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ തടവിൽ ആയിരുന്നു .ഒരുവര്‍ഷത്തിന് ശേഷം 2021 ഒക്ടോബറിലാണ് ബിനീഷിന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലും രണ്ട് ആള്‍ജാമ്യത്തിലുമാണ് ബിനീഷിന് കോടതി ജാമ്യം അനുവദിച്ചത്.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

എന്നാൽ കര്‍ശന നിബന്ധനകളോടെ ജാമ്യം അനുവദിച്ചതെങ്കിലും ബിനീഷ് കോടിയേരി ഈ വ്യവസ്ഥകള്‍ പാലിക്കുമോ എന്ന സംശയത്തേത്തുടര്‍ന്ന് കര്‍ണാടക സ്വദേശികളായ ജാമ്യക്കാര്‍ ഇതില്‍ നിന്നും പിന്മാറിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
[masterslider id="10"]

Related posts