രാമക്ഷേത്രം നിർമ്മിക്കും, ബജറ്റിൽ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

ബെംഗളൂരു: കര്‍ണാടകയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

ബജറ്റ് അവതരണ വേളയില്‍ കര്‍ണാടക നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബജറ്റാണ് അവതരിപ്പിച്ചത്.

രാമനഗരയിലെ രാമ ദേവര ഹില്‍സില്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപനം. ഇതിന് പുറമേ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്കും മഠങ്ങള്‍ക്കുമായി ആയിരം കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായും ബൊമ്മെ അറിയിച്ചു.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി

ഏപ്രില്‍- മെയ് മാസത്തില്‍ കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഇതിന് മുന്നോടിയായി അവതരിപ്പിച്ച ബജറ്റില്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്. ഭൂമിയില്ലാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 500 രൂപ ധനസഹായം നല്‍കുന്ന ശ്രമ ശക്തി പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. പണം നേരിട്ട് കൈമാറുന്ന ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ വഴിയാണ് ധനസഹായം നല്‍കുക. കര്‍ഷകര്‍ക്കുള്ള പലിശരഹിത വായ്പയുടെ പരിധി ഉയര്‍ത്തി. മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തുമെന്നാണ് ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു
[masterslider id="10"]

Related posts