സംസ്ഥാന ബജറ്റ് ഇന്ന് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ അവതരിപ്പിക്കും

ബെംഗളൂരു: കർണാടക ബജറ്റ് ഇന്ന് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ അവതരിപ്പിക്കും. ബൊമ്മെ സർക്കാരിന്റെ അവസാന ബജറ്റിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

രാവിലെ 10 .15 ബജറ്റ് ആരംഭിക്കും. സാമൂഹിക സുരക്ഷ പെൻഷൻ, യുവജന ക്ഷേമ പദ്ധതികൾ, കാർഷിക മേഖലയ്ക് കൂടുതൽ പാക്കേജുകൾ എന്നിവ ബജറ്റിൽ ഉൾപ്പെടുത്തുമെന്നാണ് കരുതുന്നത്. സ്ത്രീകൾക്കായി നഗരത്തിൽ ബസുകളിൽ സൗജന്യ യാത്ര, ബെംഗളൂരു മെട്രോ , സബർബൻ റെയിൽ പദ്ധതികൾക്കായി കൂടുതൽ തുക ബജറ്റിൽ വകയിരുത്തിയേക്കും . നിയമസഭാ സമ്മേളനം 24 ന് സമാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us