ബെംഗളൂരു: ഗതാഗത കുരുക്കും വെള്ളക്കെട്ടും തുടങ്ങി നിരവധി പ്രതിസന്ധി നേരിടുന്ന മഹാനഗരത്തിന്റെ പ്രതിഛായ മാറ്റുന്നതിനായി വികസന പദ്ധതിയുമായി ബിബിഎംപി. 11163 കോടി രൂപയുടെ ബജറ്റ് ധനകാര്യ വിഭാഗം സ്പെഷ്യൽ കമ്മീഷണർ ജയ റാം റായ്പുര അവതരിപ്പിച്ചു. നഗരത്തിലെ വെള്ളപ്പൊക്കത്തിന് പരിഹാരമായി ലോകബാങ്ക് സഹായത്തോടെ 3 വർഷം കൊണ്ട് 3000 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. കനാലുകളുടെ നവീകരണത്തിനും കാലവർഷ കെടുതി നേരിടുന്നതിനുമായി 1643 കോടി രൂപ അനുവദിച്ചു.
Read MoreTag: development
സർക്കാരിന്റെ ശ്രദ്ധ മണ്ഡ്യയുടെ വികസനത്തിൽ; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: മണ്ഡ്യ ജില്ലയുടെ വികസനത്തിനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ 2,500 കോടി അനുവദിച്ചതായി സെറികൾച്ചർ, യുവജനകാര്യ, കായിക മന്ത്രി കെ സി നാരായണഗൗഡ പറഞ്ഞു. ബി.ജെ.പി സർക്കാർ ജില്ലയുടെ വികസനത്തിനാണ് ഊന്നൽ നൽകുന്നതെന്നും മൈഷുഗർ ഫാക്ടറി പുനരുജ്ജീവിപ്പിക്കാനും പാണ്ഡവപുരത്ത് പി.എസ്.എസ്.കെ പഞ്ചസാര ഫാക്ടറി പുനരാരംഭിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീരംഗപട്ടണയിൽ കെംപഗൗഡ ജയന്തിയിൽ സംസാരിക്കവെയാണ് മണ്ഡ്യ ജില്ലയുടെ നേതൃത്വം ഏറ്റെടുക്കാൻ മുതിർന്ന ബിജെപി മന്ത്രി ആർ അശോകനോട് അദ്ദേഹം ആവശ്യപ്പെട്ടത്. ജില്ലയിൽ വംശീയ രാഷ്ട്രീയത്തിന്റെ വളർച്ച തടയണമെന്ന് എംപി സുമലത അംബരീഷ് ജനങ്ങളോട്…
Read Moreബെംഗളൂരുവിനെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്താൻ ഒരുങ്ങി കർണാടക സർക്കാർ
ബെംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയെ അന്തരാഷ്‌ട്ര ഗുണനിലവാരത്തോടും സൗകര്യങ്ങളോടും കൂടിയ നഗരമാക്കി മാറ്റാൻ ഒരുങ്ങി കർണാടക സർക്കാർ. നഗരത്തിൽ ഇപ്പോഴുള്ള പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം മുമ്പ് ഭരിച്ച സർക്കാരുകളുടെ പരാജയമാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ബെംഗളൂരു സ്ഥാപകൻ നാദപ്രഭു കെമ്പഗൗഡയുടെ 513മത് വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഭാഗമായി സ്‌കൂൾ കുട്ടികൾക്ക് സ്‌കോളർഷിപ്പ് വിതരണവും നടത്തി. റിംഗ് റോഡിന് അനുബന്ധമായ റോഡിന്റെ പണികൾക്കായുള്ള ടെൻഡറുകൾ സ്വീകരിച്ചെന്നും ഈ വർഷം തന്നെ റോഡിന്റെ പണി ആരംഭിക്കുമെന്നും ബൊമ്മൈ വ്യക്തമാക്കി. ബെംഗളൂരു സബ് അർബൻ…
Read Moreമികച്ച ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കുന്നവരുടെ പട്ടികയിൽ കർണാടക, കേരളം പുറത്ത്
ന്യൂഡൽഹി: ഇന്ത്യയിൽ ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഏഴു സംസ്ഥാനങ്ങൾ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതായി കേന്ദ്ര സർക്കാർ. കർണാടക, ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ മത്സരിച്ചാണ് ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നത്. ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തരാഖണ്ഡ്, ഉത്തരപ്രദേശ് എന്നീ സംസ്ഥാനങ്ങളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. കേരളത്തിന് ഈ പട്ടികയിൽ ഒന്നും സ്ഥാനം പിടിക്കാനായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാൻ 2020…
Read Moreമൈസൂരു – ബെംഗളൂരു 10 വരി പാത ഒക്ടോബറിൽ
ബെംഗളൂരു: മൈസൂരു – ബെംഗളൂരു 117 കിലോ മീറ്റർ ദേശീയ പാത ഒക്ടോബറോടെ പൂർത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ബെംഗളൂരു മുതൽ മാണ്ഡ്യ വരെയുള്ള 56 കിലോ മീറ്റർ മെയ് മാസത്തോടെയും നിദഘട്ട മുതൽ മൈസൂരു വരെയുള്ള 61 കിലോ മീറ്റർ ഒക്ടോബർ മാസത്തോടെയും പണികൾ പൂർത്തിയാകുമെന്ന് മന്ത്രി അറിയിച്ചു. നിലവിലെ നാലു വരി പാത ആറു വരിയായി വികസിപ്പിക്കുന്നതിനോടൊപ്പം ഇരുവശങ്ങളിലും നാല് സർവീസ് റോഡുകളും നിലവിൽ വരും. ഇതിനു ശേഷം ബെംഗളൂരുവിൽ നിന്ന് മൈസൂരുയിലേക്കുള്ള യാത്രാ സമയം 3 മണിക്കൂറിൽ നിന്നും…
Read More