ബെംഗളൂരുവിനെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്താൻ ഒരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയെ അന്തരാഷ്‌ട്ര ഗുണനിലവാരത്തോടും സൗകര്യങ്ങളോടും കൂടിയ നഗരമാക്കി മാറ്റാൻ ഒരുങ്ങി കർണാടക സർക്കാർ.

നഗരത്തിൽ ഇപ്പോഴുള്ള പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം മുമ്പ് ഭരിച്ച സർക്കാരുകളുടെ പരാജയമാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

ബെംഗളൂരു സ്ഥാപകൻ നാദപ്രഭു കെമ്പഗൗഡയുടെ 513മത് വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഭാഗമായി സ്‌കൂൾ കുട്ടികൾക്ക് സ്‌കോളർഷിപ്പ് വിതരണവും നടത്തി. റിംഗ് റോഡിന് അനുബന്ധമായ റോഡിന്റെ പണികൾക്കായുള്ള ടെൻഡറുകൾ സ്വീകരിച്ചെന്നും ഈ വർഷം തന്നെ റോഡിന്റെ പണി ആരംഭിക്കുമെന്നും ബൊമ്മൈ വ്യക്തമാക്കി.

ബെംഗളൂരു സബ്‌ അർബൻ റെയിൽ പ്രോജക്റ്റിന്റെ തറക്കല്ലിടൽ കർമ്മം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മെട്രോ സർവീസുകളും വിപുലീകരിക്കും. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും വ്യക്തമാക്കി. പ്രാരംഭ ഘട്ടത്തിൽ 6,000 കോടി രൂപയുടെ ‘നഗരോത്തന പ്രോജക്ടുകൾ’ ആരംഭിച്ചതായി അറിയിച്ചു.

ഭൂഗർഭ ജല സംവിധാനങ്ങളുടെ നിർമ്മാണം, റോഡുകളുടെ നിർമ്മാണം, കാവേരി ജലസേചനം തുടങ്ങിയവയിൽ മുൻ സർക്കാരുകൾ കാണിച്ച അലംഭാവമാണ് ബെംഗളൂരുവിനെ മോശമാക്കിയതെന്നും ബൊമ്മൈ പറഞ്ഞു. നഗരത്തിലെ ട്രാഫിക് നിയന്ത്രണവിധേയമാക്കുമെന്നും സാലൈറ്റ് നഗരങ്ങൾ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us