രണ്ട് എം.എൽ.എ.മാർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Covid Karnataka

ബെംഗളൂരു: രണ്ട് എം.എൽ.എ.മാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഹൊസക്കോട്ടയിൽനിന്നുള്ള സ്വതന്ത്ര എം.എൽ.എ. ശരത് ബച്ചഗൗഡ, ബി.ജെ.പി. സാമാജികൻ രാജ് കുമാർ പാട്ടീൽ എന്നിവർക്കും കുടുംബാംഗങ്ങൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച എം.എൽ.എ.മാരുടെ എണ്ണം നാലായി. മണ്ഡ്യയിൽനിന്നുള്ള സ്വതന്ത്ര എം.പി.യും നടിയുമായ സുമലതാ അംബരീഷ്, എം.എൽ.എ.മാരായ എച്ച്.ഡി. രംഗനാഥ്, ഡോ. ഭരത് ഷെട്ടി എന്നിവർക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

തനിക്കും കുടുംബാംഗങ്ങൾക്കും രോഗലക്ഷണമില്ലായിരുന്നെന്നും നാലു ദിവസംമു പേഴ്‌സണൽ അസിസ്റ്റന്റിനും ഓഫീസ് ജീവനക്കാരനും കോവിഡ് ബാധിച്ചിരുന്നെന്നും രാജ്കുമാർ പാട്ടീൽ പറഞ്ഞു. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് രാജ് കുമാർ പാട്ടീലിനെ ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കോവിഡ് ബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നെന്നും രണ്ടുദിവസംമുമ്പ് ശരീരവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് കോവിഡ് പരിശോധനയ്ക്ക് വിധേയനായതെന്നും ശരത് ബച്ചഗൗഡ പറഞ്ഞു.

  ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തനിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചകാര്യം ശരത് ബച്ചഗൗഡ ഫെയ്സ്‌ബുക്ക് വഴിയാണ് അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts