ബെംഗളുരു; വേതനവർധനവില്ലാതെ ജോലി ചെയ്യില്ലെന്ന് ആശാ വർക്കർമാർ, ശമ്പളം വർധിപ്പിക്കണമെന്നും സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ 42,000-ത്തോളം ആശാ വർക്കാർ പ്രതിഷേധത്തിൽ. ആരോഗ്യ, ബോധവത്കരണ പ്രവർത്തനങ്ങളിൽനിന്ന് വെള്ളിയാഴ്ചമുതൽ വിട്ടുനിൽക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തുനൽകിയെന്ന് കർണാടക രാജ്യസംയുക്ത ആശ കാര്യകർത്യാര സംഘ അറിയിച്ചു. പ്രതിഷേധത്തിന് പിന്തുണതേടി കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെയും സംഘടന സമീപിച്ചിട്ടുണ്ട്..
ഇന്ന് ലോകം നേരിടുന്ന കോവിഡ് സാഹചര്യത്തിൽ സുത്യർഹമായ സേവനം നടത്തിയിട്ടും അർഹമായ വേതനമോ ആരോഗ്യസുരക്ഷാ ഉപകരണങ്ങളോ ലഭിക്കുന്നില്ലെന്ന് സംഘടന ആരോപിച്ചു. ചുരുങ്ങിയ വേതനം 12,000 രൂപയാക്കണമെന്ന് കാലങ്ങളായി ആശ വർക്കർമാർ ആവശ്യപ്പെട്ടു വരികയാണ്. നിലവിൽ 8,000 രൂപവരെയാണ് ഇവർക്ക് വേതനമായി ലഭിക്കുന്നത്. മറ്റ് വിഭാഗങ്ങൾക്ക് വേതനം വർധിപ്പിച്ചു നൽകുമ്പോൾ പൊതുജനങ്ങളിലേക്ക് നേരിട്ടിറങ്ങി പ്രവത്തിക്കുന്ന ആശാ വർക്കർമാരെ അവഗണിക്കുകയാണെന്നും സംഘടന ആരോപിച്ചു. .
കൃത്യമായി വീടുകളിൽച്ചെന്ന് വിവരങ്ങൾ ആരായുകയും ബോധവത്കരണം നടത്തുകയും ആവശ്യമായ സഹായങ്ങൾ ഒരുക്കുകയും ചെയ്യുന്നത് ആശാ വർക്കർമാരാണ്. ഇതുവരെ സംസ്ഥാനത്ത് 70-ഓളം ആശാ വർക്കർമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.