വാടകക്കാരനായ യുവാവുമായി അവിഹിതമെന്ന് സംശയം; 75 കാരൻ 68 കാരിയുടെ കൈ അടിച്ചൊടിച്ചു

ബെം​ഗളുരു; ഭാര്യയെ അകാരണമായി മർദ്ദിച്ച വയോധികനെതിരെ കേസ്, വാടകക്കാരനുമായി ബന്ധമുണ്ടെന്ന് സംശയിച്ച് 68-കാരിയായ ഭാര്യയുടെ കൈ അടിച്ചൊടിച്ച 75-കാരനായ ഭർത്താവിനെതിരേ പോലീസ് കേസെടുത്തു. മുൻ സെക്രട്ടേറിയറ്റ് ജീവനക്കാരനായ ബെംഗളൂരു സ്വദേശിക്കെതിരേയാണ് കേസെടുത്തത്. കഴിഞ്ഞദിവസമാണ് വാടകയ്ക്ക് താമസിക്കുന്ന യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ ഭാര്യയെ ക്രൂരമായി മർദിച്ചത്. ഇതോടെ ഇവർ പോലീസിന്റെ പരിഹാർ വനിതാ ഹെൽപ്‌ലൈനിൽ വിളിച്ച് സഹായം തേടുകയായിരുന്നു.

ലോക് ഡൗണിൽ ഒറ്റക്കായിപ്പോയ വാടകക്കാരനായ യുവാവിനെ പാചകം ചെയ്യാൻ സഹായിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ ഭാര്യയുമായി വഴക്കിടുകയായിരുന്നു. തന്റെ മകനെപ്പോലെ കണ്ടാണ് സഹായങ്ങൾ ചെയ്യുന്നതെന്ന് ഇവർ അറിയിച്ചെങ്കിലും ഭർത്താവ് വിശ്വസിക്കാൻ തയ്യാറായില്ല. ഏറെനേരത്തെ വാക്കുതർക്കത്തിനൊടുവിൽ ഇയാൾ ഭാര്യയെ ക്രൂരമായി മർദിച്ചു. കൈ ഒടിയുകയും മുഖത്തും പുറത്തും പരിക്കേൽക്കുകയുംചെയ്ത ഭാര്യ മറ്റുമാർഗമില്ലാതായതോടെയാണ് ഹെൽപ്‌ലൈനിൽ വിളിച്ച് പരാതിപ്പെട്ടത്.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

എന്നാൽ പോലീസ് അന്വേഷണത്തിൽ പരാതി സത്യമാണെന്ന് ബോധ്യപ്പെടുകയുംചെയ്തു. ഇതോടെയാണ് ഇയാൾക്കെതിരേ കേസെടുത്തത്. ഹെൽപ്‌ലൈനിൽനിന്നുള്ള കൗൺസലർമാർ ഇയാളെ ഫോണിൽ വിളിച്ച് ബോധവത്കരണം നടത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പിൽ ഭാര്യ നിലവിൽ ഇയാൾക്കൊപ്പംതന്നെയാണ് താമസിക്കുന്നത്. ഹെൽപ്‌ലൈനിൽനിന്നും പോലീസ് സ്റ്റേഷനിൽ‌ നിന്നും ദിവസവും ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്ന സംവിധാനവും ഏർപ്പെടുത്തി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര
[masterslider id="10"]

Related posts