വർധിക്കുന്ന കോവിഡ് കേസുകൾ; നാട്ടിലേക്ക് കൂട്ട പലായനത്തിനൊരുങ്ങി അന്യസംസ്ഥാന തൊഴിലാളികൾ

ബെം​ഗളുരു; നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി അതിഥി തൊഴിലാളികൾ രം​ഗത്ത്, ബെംഗളൂരുവിൽ കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്കു വീണ്ടും മടങ്ങിപ്പോകാനുള്ള തയ്യാറെടുപ്പിലാണ് അതിഥിതൊഴിലാളികൾ. ശ്രമിക് തീവണ്ടികളിൽ മടങ്ങുന്നതിനായി രജിസ്‌ട്രേഷനുവേണ്ടി കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിനു തൊഴിലാളികളാണ് പാലസ് ഗ്രൗണ്ടിലെത്തിയത്. വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് ബെം​ഗളുരുവിൽ കൂടുതലും.

എന്നാൽ, അതേസമയം, പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് തീവണ്ടി ഷെഡ്യൂൾ അനൗൺസ് ചെയ്യുന്നതെന്നും ഇത് താമസസ്ഥലം വിട്ടുവരുന്ന തൊഴിലാളികളെ പെരുവഴിയിലാക്കുകയാണെന്നും യാത്രക്കാർ ആരോപിച്ചു. ചൊവ്വാഴ്ച ശ്രമിക് തീവണ്ടിയിൽ നാട്ടിലേക്കു പോകാൻ രജിസ്റ്റർ ചെയ്തിരുന്ന പലർക്കും തീവണ്ടിയിൽ കയറിപ്പറ്റാൻ സാധിച്ചില്ല എന്ന ആരോപണം നിലനിൽക്കുന്നു.

  നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ കോൺഗ്രസ് തരംഗമെന്ന് സിദ്ധരാമയ്യ; ബംഗാളിലും തമിഴ്‌നാട്ടിലും തിരിച്ചടിയായത് ഭരണവിരുദ്ധ വികാരം

കൂടാതെ ശ്രമിക് തീവണ്ടികളിൽ പോകാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടിയുള്ള ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചാൽ തീവണ്ടികളെ കുറിച്ചുള്ള വിവരം ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ ആരോപിച്ചു. മേയ് മൂന്നിനു ശേഷം ബെംഗളൂരുവിൽനിന്ന് 266 ശ്രമിക് തീവണ്ടികളിലായി 3.8 ലക്ഷം യാത്രക്കാരാണ് മടങ്ങിയത്.

ബെംഗളൂരുവിൽ ജോലി നഷ്ടപ്പെട്ട് കിടപ്പാടം ഒഴിഞ്ഞുപോകേണ്ടിവന്നവരാണ് നാട്ടിലേക്കു മടങ്ങുന്നതിൽ അധികവും. മേയ് ആദ്യം ശ്രമിക് തീവണ്ടികൾ സർവീസ് തുടങ്ങിയതോടെ തീവണ്ടികൾ സർവീസ് തുടങ്ങിയതോടെ ബെംഗളൂരുവിൽ തൊഴിൽ നഷ്ടപ്പെട്ട് ബുദ്ധിമുട്ടിലായിരുന്ന ആയിരക്കണക്കിന് തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയിരുന്നു.

  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു

നിലവിൽ ബെംഗളൂരുവിൽ കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ വീണ്ടും നാട്ടിലേക്കു മടങ്ങിപ്പോകുന്നതിനുള്ള ശ്രമത്തിലാണ് മിക്ക തൊഴിലാളികളും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പേടിഎം ബാങ്ക് ഇനി ഓർമ്മ; ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ;നിങ്ങളുടെ പണം സുരക്ഷിതമോ?
[masterslider id="10"]

Related posts