ഇനി മുഖ്യമന്ത്രിയും കുറച്ചു ദിവസത്തേക്ക് “വര്‍ക്ക്‌ ഫ്രം ഹോം”

ബെംഗളൂരു : തന്റെ ഓഫീസിലെയും വീട്ടിലെയും ചില ജോലിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സ്ഥിതിക്ക് ഇനി കുറച്ച് ദിവസത്തേക്ക് താനും വര്‍ക്ക്‌ ഫ്രം ഹോം ആണെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു.

“തന്‍റെ ഔദ്യോഗിക വസതിയായ കൃഷ്ണയിലെ ചില ജോലിക്കാര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനാല്‍ കുറച്ചു ദിവസത്തേക്ക് ഞാനും വീട്ടില്‍ നിന്നായിരിക്കും ജോലികള്‍ നിര്‍വഹിക്കുക” എന്ന് ആണ് മുഖ്യമന്ത്രി യെദിയൂരപ്പ ഇന്ന് അറിയിച്ചത്.

  തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിൽ രാഹുൽ ​ഗാന്ധിയും പങ്കെടുക്കും

പൈലറ്റ്‌ വാഹനത്തിലെ ജീവനക്കാരന്‍ ,സ്റ്റാന്റ് ബൈ വാഹനത്തിലെ ഡ്രൈവര്‍ ,കൃഷ്ണയിലെ ഇലക്ട്രീഷ്യൻ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് എന്നാണ് വിവരം.‍

മീറ്റിങ്ങുകള്‍ നടത്തുകയും മറ്റു ഔദ്യോഗിക കാര്യ നിര്‍വഹണം നടത്തുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു ,ഭയപ്പെടേണ്ട കാര്യമില്ല,ഞാന്‍ ആരോഗ്യവാനാണ് ..എല്ലാവരും മാസ്ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ
[masterslider id="10"]

Related posts