ബെംഗളൂരു: മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിന് പിന്തുണയുമായി കർണാടക. മുസ്ലീങ്ങൾക്കൊപ്പം നിൽക്കുന്ന കർണാടകയിലെ ഏകപാർട്ടിയാണ് കോൺഗ്രസ് എന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.
മുസ്ലീങ്ങളുടെ ഭരണഘടനാ അവകാശങ്ങൾക്കായി പോരാടുന്ന ഏകപാർട്ടിയാണ് കോൺഗ്രസ് എന്നും ഇത് ഇനിയും തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മതേതരത്വത്തോട് പ്രതിബദ്ധതയുള്ള പാർട്ടിയാണ് കോൺഗ്രസെന്നും മുസ്ലീം സമുദായത്തിന്റെ നിലനിൽപ്പ് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലീങ്ങൾ ഈ രാജ്യത്തെ പൗരന്മാരാണ്. അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് ഇടപെടും. സംസ്ഥാനത്തെ ജനങ്ങൾക്ക് ജോലിയിൽ സംവരണം ഉറപ്പാക്കും. മതേതരത്വത്തോട് പ്രതിബദ്ധതയുള്ള പാർട്ടിയാണ്, സിദ്ധരാമയ്യ പറഞ്ഞു.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് വിലക്കേർപ്പെടുത്തുന്നതിനെതിരെ രംഗത്തുവന്നിരുന്നു. നിയമസഭയിലും പുറത്തും കോൺഗ്രസ് ആണ് ഈ നീക്കത്തിനെതിരെ പ്രതികരിച്ചത്. മതത്തിന്റെ പേരിൽ യാതൊരു തരത്തിലുള്ള വിവേചനവും അനുവദിക്കില്ല. എല്ലാ മതത്തിലുള്ളവരുടെയും ക്ഷേമത്തിനായി തങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.