ബെംഗളൂരു: മൈസൂരു – ബെംഗളൂരു 117 കിലോ മീറ്റർ ദേശീയ പാത ഒക്ടോബറോടെ പൂർത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി.
ബെംഗളൂരു മുതൽ മാണ്ഡ്യ വരെയുള്ള 56 കിലോ മീറ്റർ മെയ് മാസത്തോടെയും നിദഘട്ട മുതൽ മൈസൂരു വരെയുള്ള 61 കിലോ മീറ്റർ ഒക്ടോബർ മാസത്തോടെയും പണികൾ പൂർത്തിയാകുമെന്ന് മന്ത്രി അറിയിച്ചു.
നിലവിലെ നാലു വരി പാത ആറു വരിയായി വികസിപ്പിക്കുന്നതിനോടൊപ്പം ഇരുവശങ്ങളിലും നാല് സർവീസ് റോഡുകളും നിലവിൽ വരും.
ഇതിനു ശേഷം ബെംഗളൂരുവിൽ നിന്ന് മൈസൂരുയിലേക്കുള്ള യാത്രാ സമയം 3 മണിക്കൂറിൽ നിന്നും 75 മിനിറ്റായി ചുരുങ്ങും.
8350 കോടി രൂപയാണ് 10 വരി പാത വികസനത്തിനായി മാറ്റി വെച്ചിട്ടുള്ളത്.